ഫാദേര്‍സ് ഡേയില്‍ കുഞ്ചാക്കോ ബോബന്റെയും മകന്റെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ തിളങ്ങി. ചാക്കോച്ചന് തന്നെയാണ് മകനുമൊത്തുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഞാന്‍ ഫാദര്‍ ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്തു, ഫാദര്‍ഹുഡ് അതാണ് എന്റെ ടിക്കറ്റ്. എല്ലാ ദിവസവും ഫാദേര്‍സ് ഡേ ആക്കുന്ന എന്റെ ജൂനിയറിന് നന്ദിയെന്നും കുഞ്ചാക്കോ ബോബന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
2005ല്‍ ആയിരുന്നു താരത്തിന്റെ വിവാഹം. നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബന്- പ്രിയ ആന്‍ സാമുവേല്‍ ദമ്ബതികള്‍ക്ക് കുഞ്ഞ് പിറന്നത്. കുഞ്ഞു ചാക്കോച്ചന്റെ വരവ് സിനിമാ പ്രേമികള്‍ ആഘോമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: