മുഖം ബിന്ദും കൃത്വാ കുചയുഗമധസ്തസ്യ തദധോ
ഹരാര്‍ദ്ധം ധ്യായേദ്യോ ഹരമഹിഷി! തേ മന്മകലാം!
സ സദ്യഃ സംക്ഷോഭം നയതി വനിതാ ഇതിധിലഘു
ത്രിലോകീമപ്യാശു ഭ്രമയതി രവീന്ദുസ്തനയുഗാം!!
മുഖം ബിന്ദും കൃത്വാ – ബിന്ദുസ്ഥാനത്തില് മുഖം
തസ്യ അധ കുചയുഗം – മുഖത്തിന്റെ അടിയില്‍ കുചയുഗം
തദധ ഹരാര്‍ദ്ധം – അതിന്റെയും അടിയില്‍ ത്രികോണ(യോനി)ത്തെയും
ധ്യായേദ്യഃ – യാതൊരുവന് ധ്യാനിക്കുന്നോ
ഹരമഹിഷി! – പരമശിവന്റെ പത്നിയായുള്ളവളേ!
തേ മന്മഥകലാം – അവിടുത്തെ മന്മഥകലയെ
സ സദ്യഃ വനിതാഃ സംക്ഷോഭം നയതി – അവന് വേഗത്തില്‍ സ്ത്രീകളെ സംക്ഷോഭിപ്പിക്കുന്നത്.
ഇത്യതിലഘു – വളരെ നിസ്സാരമാകുന്നു.
രവീന്ദുസ്തനയുഗാം ത്രി ലോകീമപി ആശു ഭ്രമയതി- സൂര്യചന്ദ്രന്മാരായ സ്തനയുഗങ്ങളോടുകൂടിയ ത്രിലോകീ എന്ന സ്ത്രീയേയും വേഗത്തില്‍ ഭ്രമിപ്പിക്കുന്നു.
ദേവീ! അവിടുത്തെ മുഖത്തേയും സ്തനങ്ങളേയും യോനിയേയും യാതൊരുവന് ധ്യാനിക്കുന്നുവോ, അവന് സ്ത്രീകളെ മോഹിപ്പിക്കയെന്നത് നിസ്സാരം. അവന് സൂര്യചന്ദ്രന്മാരായ സ്തനങ്ങളോടുകൂടിയ ത്രിലോകീ എന്ന സ്ത്രീയേയും ഭ്രമിപ്പിക്കും!
പ്രതികരിക്കാൻ ഇവിടെ എഴുതുക: