പ്രളയത്തില്‍ മുങ്ങിയ കുട്ടനാടിന്റെ കഥ പറയുന്ന ‘മൂന്നാം പ്രളയം ‘എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം നടന് ജയറാം തിരുവനന്തപുരത്ത് നിര്‍വ്വഹിച്ചു. നയാഗ്രാ മൂവീസിനു വേണ്ടി ദേവസ്യ കുര്യാക്കോസ് നിര്‍മ്മിച്ച്, രതീഷ് രാജു സംവിധാനം ചെയ്യുന്ന ‘മൂന്നാം പ്രളയം ‘ചിത്രീകരണം പൂര്‍ത്തിയായി റിലീസിന് ഒരുങ്ങുന്നു.
പ്രളയത്തില്‍ മുങ്ങിയ കുട്ടനാടിന്റെ കഥ ഗ്രാഫിക്സിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് ചിത്രീകരിച്ചത്. കുട്ടനാട്ടിലെ സാധാരണക്കാരുടെ കഥ, വലിയൊരു ക്യാന്‍വാസില്‍ അവതരിപ്പിച്ച് വിജയിപ്പിക്കാന്‍ ടീമിന് കഴിഞ്ഞെന്ന് ജയറാം അഭിപ്രായപ്പെട്ടു. ‘മൂന്നാം പ്രളയം ‘ടീമിനെ ജയറാം അഭിനന്ദിക്കുകയും ചെയ്യ്തു.
സായികുമാറും ബിന്ദു പണിക്കരും ഒരു ഇടവേളയ്ക്കുശേഷം ശക്തമായ കഥാപാത്രങ്ങളുമായി ഒരു തിരിച്ചുവരവ് നടത്തുന്ന ചിത്രമാണിത്.
നയാഗ്ര മൂവീസിനുവേണ്ടി ദേവസ്യാ കുര്യാക്കോസ് അടിമാലി നിര്‍മ്മിക്കുന്ന’മൂന്നാം പ്രളയം’ രതീഷ് രാജു എം.ആര് സംവിധാനം ചെയ്യുന്നു. രചന- എസ്.കെ. വില്വന്, ക്യാമറ-റസാഖ് കുന്നത്ത്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍- വിവേക്, ഗാനങ്ങള്‍- സച്ചിദാനന്ദന് പുഴങ്കര, മണിത്താമര, സംഗീതം-രഘുപതി, ആലാപനം-സച്ചിന് വാര്യര്‍, മണിത്താമര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: