ലണ്ടന്‍ : ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ധോണിയുടെ കീപ്പിങ് ഗ്ലൗവിലെ ബലിദാന്‍ മുദ്ര നീക്കണമെന്ന ആവശ്യവുമായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍. ഇന്ത്യന്‍ പാര സ്പെഷ്യല്‍ ഫോഴ്സിന്റെ പദവി മുദ്ര ഗ്ലൗസില്‍ പതിച്ചിരിക്കുന്നത് കഴിഞ്ഞ ദിവസം നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിടെ പുറത്തുവന്നിരിന്നു.
ഇത് സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരം നേടുകയും ചെയ്തിരുന്നു. അതിനിടെയാണ് ബലിദാന്‍ മുദ്ര നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഐസിസി ജനറല്‍ മാനേജര്‍ ക്ലെയര്‍ ഫര്‍ലോങ് ബിസിസിഐക്ക് കത്തയച്ചത്. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരോടുള്ള ആദര സൂചകമായി അതിനുശേഷം നടന്ന ഇന്ത്യ- ഒസ്ട്രേലിയ മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സൈനികരുടേത് പോലത്തെ തൊപ്പികള്‍ നല്‍കിയിരുന്നു. ഐസിസി അന്ന് യാതൊരു വിധത്തിലുള്ള എതിര്‍പ്പും പ്രകടിപ്പിച്ചിരുന്നില്ല.
അതിനിടെ ഐസിസിയുടെ ഈ നിര്‍ദ്ദേശത്തിനെതിരെ നിരവധി ആരാധകരാണ് രംഗതെത്തിയിരിക്കുന്നത്. ഈ ലോകകപ്പ് ബിസിസിഐ ബഹിഷ്കരിക്കണമെന്നുവരെ ആരാധകര്‍ ട്വീറ്ററിലൂടെ അഭിപ്രായം അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: