ബെംഗളൂരുവിലെ മല്ലേശ്വരത്തുള്ള ശിവക്ഷത്രമാണ് കാടുമല്ലേശ്വര ദേവസ്ഥാനം. 1997 ല്‍ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്ത്തനിലേര്പ്പെട്ടിരുന്ന തൊഴിലാളികള്‍ മണ്ണടിഞ്ഞു കിടന്ന, 400 ലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള മറ്റൊരു ക്ഷേത്രം അവിടെ കണ്ടെത്തി.
ശിവന്റെ വാഹനമായ നന്ദികേശ്വരന്റെ പ്രതിമ ക്ഷേത്രാവശിഷ്ടങ്ങള്ക്കിടയിലെ അത്ഭുതക്കാഴ്ചയായിരുന്നു. നന്ദികേശ്വരന്റെ വായില്‍ നിന്ന് സദാ വെള്ളമൊഴുകിക്കൊണ്ടിരുന്നു. അത് വീഴുന്നതാകട്ടെ ഒരു ശിവലിംഗത്തിനു മീതെ. മണ്ണിനടിയില്‍ ചെറിയൊരു ക്ഷേത്രക്കുളവും കണ്ടെത്തിയിരുന്നു. പക്ഷേ നന്ദിയുടെ വായില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുകുന്നത് എവിടെ നിന്നുള്ള തീര്ഥമെന്നത് ഇന്നും അജ്ഞാതം. വൃഷഭാവതിനദിയുടെ ഉത്ഭവസ്ഥാനമാണിതെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: