കണ്ണൂര്‍: പ്രതാപം നഷ്ടമായെന്നും ഇടത് മുന്നണിയിലെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുമെന്നും ലോക്താന്ത്രിക് ജനതാ ദള്‍ നേതൃത്വത്തിലെ ഒരുവിഭാഗത്തിന് പൂര്‍ണ ബോധ്യമായിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ജനതാദള്‍ എസുമായി ലയിക്കുന്നതാണ് നല്ലതെന്ന കണക്കുകൂട്ടലിലാണ് ഇക്കൂട്ടര്‍. യുഡിഎഫി ല്‍ നിന്ന് മറുകണ്ടം ചാടി ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ട്മുമ്പ് എല്‍ഡിഎഫില്‍ വന്നത് അണികളില്‍ ഭൂരിഭാഗത്തിനും ദഹിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് ശക്തികേന്ദ്രമെന്ന് വീമ്പിളക്കിയ വടകര മണ്ഡലത്തിലേതടക്കം ദയനീയ തോല്‍വി.
ഇതിന്റെ പേരില്‍ എല്‍ജെഡി നേതൃത്വത്തോട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നീരസം കടുത്തിരിക്കുകയുമാണ്. ഇക്കാര്യം മുന്നില്‍ കണ്ടാണ് എല്‍ജെഡി സംസ്ഥാന അധ്യക്ഷനും വീരന്റെ മകനുമായ എം.വി. ശ്രേയാംസ്കുമാര്‍ ജെഡിഎസ് സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ കെ. കൃഷ്ണന്‍കുട്ടിയുമായി നടത്തിയ ലയനനീക്ക ചര്‍ച്ച.
പിടിവള്ളിയെന്ന നിലയില്‍ ശ്രേയാംസ്കുമാര്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവുമായി ഇതിന് തൊട്ട്മുമ്പ് മറ്റൊരു ചര്‍ച്ചയും നടത്തിയിരുന്നു. ഈ നീക്കം ആത്മഹത്യാപരമാണെന്നും എല്‍ഡിഎഫിലെ നിലനില്‍പ്പ് തന്നെ ഇത് ഇല്ലാതാക്കുമെന്നും മനസ്സിലാക്കിയാണ് ജെഡിഎസു മായി നടന്ന പുതിയ ചര്‍ച്ച. ജെഡിഎസിലെ പ്രബല വിഭാഗം എല്‍ജെഡി യുമായുള്ള ലയനത്തെ ശക്തമായി എതിര്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: