തൊടുപുഴ: പെരിഞ്ചാംകുട്ടിയില്‍ നിന്ന് കുടിയിറക്കിയ 161 വനവാസികള്‍ക്ക് അവിടെതന്നെ ഭൂമി നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിച്ചെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്.കൈയേറ്റ മാഫിയയ്ക്ക് അനുകൂലമാണ് ഇടതു സര്‍ക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിനെതിരെ പരസ്യ നിലപാടുമായി മുന്നണിയിലെ കക്ഷി രംഗത്തെത്തിയത് സിപിഎമ്മിന് തലവേദനയായി.
ചിന്നക്കനാലില്‍ സര്‍ക്കാര്‍ നല്കിയ ഭൂമിയില്‍ താമസിച്ചിരുന്ന 161 കുടുംബങ്ങള്‍ ആനശല്യം മൂലം അവിടെനിന്ന് ഇറങ്ങി പെരിഞ്ചാംകുട്ടിയിലെ റവന്യൂഭൂമിയില്‍ കുടില്‍കെട്ടി താമസം ആരംഭിച്ചു. 2012ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇവരെ ജയിലിലടച്ചു. പിന്നീട് മുഖ്യമന്ത്രി പിണറായി വിളിച്ച യോഗത്തില്‍ 158 വനവാസി കുടുംബങ്ങള്‍ക്ക് പെരിഞ്ചാംകുട്ടിയില്തന്നെ ഒരേക്കര്‍ ഭൂമി വീതം നല്കാന് തീരുമാനമായി.
എന്നാല്‍, ഈ ഉത്തരവ് നടപ്പാക്കാതിരിക്കുന്നതിന് ഇരുട്ടിന്റെ ശക്തികള്‍ നിരന്തരം ശ്രമിച്ചെന്ന് ശിവരാമന് പറയുന്നു. 2019 ജനുവരി 29ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വീണ്ടും യോഗം ചേര്‍ന്ന് ഭൂമി വിതരണത്തിന് കേന്ദ്രാനുമതി തേടാന്‍ തീരുമാനിച്ചു. യോഗ വിവരം സംസ്ഥാന റവന്യൂ മന്ത്രിയെ അറിയിച്ചില്ല. ഇത് ദുരൂഹമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: