കൊച്ചി: തൃപ്പൂണിത്തുറയിലെ ആര്‍ഷ വിദ്യാ സമാജത്തിനെതിരേ വീണ്ടും കുപ്രചാരണങ്ങള്‍. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നും നിര്‍ബന്ധിച്ച് മതം പഠിപ്പിക്കുന്നുവെന്നുമാണ് ആക്ഷേപം. അനധികൃതമായി ആളുകളെ താമസിപ്പിച്ച് ശാരീരിക പീഡനങ്ങള്‍ ഉള്‍പ്പെടെ നടത്തുന്നുവെന്ന ആക്ഷേപം മുമ്പ് ഉയര്‍ത്തിയ ചില ഇസ്ലാമിക സംഘടനകളും പ്രവര്‍ത്തകരുമാണ് മുന്നില്‍. ജമാ അത്തെ ഇസ്ലാമിയുടെ ടിവി ചാനല്‍ വഴിയാണ് പ്രചാരണം ഏറെയും.
മുമ്പ് സമാനമായ പ്രചാരണം നടത്തുകയും ആര്‍ഷവിദ്യാ സമാജത്തിനെക്കുറിച്ച് അന്വേഷണം നടത്തിയ പോലീസ് ആക്ഷേപങ്ങള്‍ അടിസ്ഥാനമില്ലാത്തതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം, പെന്തക്കോസ്റ്റ് ക്രിസ്ത്യന്‍ വിഭാഗത്തിലേക്ക് ആകൃഷ്ടയായ പെണ്‍കുട്ടിയെ ഈ കേന്ദ്രത്തില്‍ കൂടിക്കാഴ്ചക്ക് കൊണ്ടുവന്നു. മതപരിവര്‍ത്തനത്തിന് വിധേയരാകുന്നവര്‍ക്ക് മനപ്പരിവര്‍ത്തനത്തിന് ചര്‍ച്ചകളും സംവാദങ്ങളും നടത്താനും ശരിയായ മത പഠനം നടത്താനുമുള്ള സംവിധാനമാണ് ഇവിടെയുള്ളത്. എന്നാല്‍ പാലക്കാടു നിന്നുള്ള കൃഷ്ണപ്രിയ എന്ന കുട്ടിയുമായി രക്ഷിതാക്കള്‍ വന്നപ്പോള്‍ അവിടെ ശിബിരം നടക്കുന്നതിനാല്‍ സംവാദത്തിന് അസൗകര്യം അറിയിച്ചു. രാത്രിയായതിനാല്‍ അവര്‍ സമാജത്തില്‍ തങ്ങി. പിറ്റേന്ന് കൃഷ്ണപ്രിയയും സഹോദരി ശാലിനിയുമായി വാക്കുതര്‍ക്കമുണ്ടാകുകയും സമാജത്തില്‍ നിന്ന് ഓടിപ്പോവുകയും ചെയ്തു. തിരികെ പിടിച്ചുകൊണ്ടുവന്നപ്പോള് നാട്ടുകാരില്‍ ചിലര്‍ ഇടപെട്ട് പോലീസില്‍ പരാതിപ്പെട്ടു. തൃപ്പൂണിത്തുറ പോലീസെത്തി, കാര്യങ്ങള്‍ അന്വേഷിച്ച് കൃഷ്ണപ്രിയയുടെ ചേച്ചിയാണ് ശാലിനിയെന്നും ഇവര്‍ സ്വന്ത ഇഷ്ടപ്രകാരമാണെത്തിയതെന്നും ആര്‍ക്കും ആര്‍ക്കെതിരെയും പരാതിയില്ലെന്നും ബോധ്യമായതിനാല്‍ അവരെ വിട്ടയച്ചു. ഈ സംഭവം തെറ്റായി വ്യാഖ്യാനിച്ചാണ് സമാജത്തിനെതിരേ പ്രചാരണം. എംഎല്‍എമാരായ എം. സ്വരാജ്, പി.ടി തോമസ് അടക്കമുള്ളവരെ ടിവി ചാനല്‍ തെറ്റിദ്ധരിപ്പിക്കുന്നതായി ആര്‍ഷ വിദ്യാ സമാജം പ്രവര്‍ത്തകര്‍ പറയുന്നു.
സമാജം ആരെയും മതം മാറ്റിയിട്ടില്ല. മതബോധമുണ്ടാക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തെറ്റിദ്ധാരണയാല്‍ മതം മാറി അതിതീവ്ര, മതമൗലിക – ഭീകര ചിന്താഗതി യിലേക്ക് മാറുവാന്‍ തയാറാകുന്നവരെ മാത്രമാണ് സംവാദത്തിലൂടെ തിരികെയെത്തിച്ചത്. അതും മാതാപിതാക്കള്‍ കൊണ്ടുവരുന്നവരെ മാത്രം. ഇവിടെ താമസിച്ച് കോഴ്സ് പഠിക്കാന്‍ തയാറാണെന്ന് നോട്ടറിയുടെ മുമ്പില്‍ സത്യവാങ്മൂലം നല്‍കുന്നവരെ മാത്രമേ ഇവിടെ താമസിപ്പിക്കാറുള്ളൂ, ആര്‍ഷ വിദ്യാസമാജം വിശദീകരിക്കുന്നു.
കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളുടെ പേരില്‍ സമാജത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് പാലക്കാട് സ്വദേശി ശാലിനി കാര്യങ്ങള്‍ വിവരിച്ച് സാമൂഹ്യ മാധ്യമത്തില്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: