ന്യൂദല്‍ഹി : പുതിയ ജിഎസ്ടി റിട്ടേണ്‍ സമ്പ്രദായം ജൂലൈ മുതല്‍ പ്രാബല്യത്തിലാകും. പരിഷ്കരിച്ച ജിഎസ്ടി റിട്ടേണ്‍ സമ്പ്രദായത്തില്‍ ചെറുനികുതിദായകര്‍ ഒഴികെ എല്ലാവരും മാസം തോറും റിട്ടേണ്‍ ഫയല്‍ ചെയ്യണം. നില് റിട്ടേണ്‍ സമര്‍പ്പിക്കുന്ന വ്യവസ്ഥയിലും മാറ്റം വരുത്തിയിട്ടുണ്ട്.
ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ്, വില്‍പ്പനയും ഔട്ട്പുട്ട് ടാക്സ് ബാധ്യതകളുള്ളവരും ഇത്തരം ബാധ്യതകള്‍ ഇല്ലാത്തവരും ഓരോ മൂന്ന് മാസം കൂടുമ്പോഴും നില് റിട്ടേണ്‍ സമര്‍പ്പിക്കണം എന്നാണ് പുതിയ പരിഷ്കരണം. പ്രതിമാസ ഇടപാടുകള്‍ അടക്കം കാട്ടി അഞ്ച് കോടി വരെ വാര്‍ഷിക വരുമാനമുള്ളവരും മൂന്ന് മാസം കൂടുമ്പോള്‍ റിട്ടേണ്‍ നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: