കുവൈറ്റ് സിറ്റി: സ്വദേശി ഓഡിറ്റര്‍മാരുടെ നിയമനം നിര്‍ബന്ധമാക്കി കുവൈറ്റ് . നിബന്ധന പ്രാബല്യത്തില്‍ വരുന്നതോടുകൂടി പതിനാറായിരം പ്രവാസികളുടെ തൊഴില്‍ നഷ്ടമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്
കള്ളപ്പണം തടയാന്‍ ലക്ഷ്യമിട്ടാണ് കുവൈത്കര്യസ്ഥാപനങ്ങളില് സ്വദേശി ഓഡിറ്റര്‍മാരുടെ നിയമനം നിര്‍ബന്ധമാക്കുന്നത്. സ്വദേശിവത്രണത്തിനായുള്ള ഇഹ്ലാല്‍ പദ്ധതിയുടെ ഭാഗമായും കൂടിയാണ് വാണിജ്യവ്യവസായമന്ത്രാലയം ആണ് പുതിയ നിബന്ധന ഏര്‍പ്പെടുത്തുന്നത്. 2020 ജനുവരി ഒന്ന് മുതലാണ് പുതിയ തീരുമാനം നടപ്പിലാക്കുക. സ്വദേശികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുക എന്ന ലക്ഷ്യവും പുതിയ തീരുമാനത്തിന് പിന്നിലുണ്ട്.
നിയമം പ്രാബല്യത്തിലാകുന്നതോടെ രാജ്യത്തെ സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് 16000 പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നാണ് കരുത്തപ്പെടുന്നത്. അതേ സമയം ഇതിന്റെ ഭാഗമായി 16000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനും പുതിയ തീരുമാനം വഴിയൊരുക്കും. മണി എക്സ്ചേഞ്ചുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, റിയല്‍ എസ്റ്റേറ്റ് മേഖല ബ്രോക്കറേജ് രംഗംത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, സ്വര്‍ണം പോലുള്ള വിലപിടിപ്പുള്ള വസ്തുക്കളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവക്ക് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ബാധകമാകും. ഈ വര്‍ഷം ഇതുവരെ 2500 പേര്‍ക്കാണ് ഇഹ്ലാല്‍ പദ്ധതിയുടെ ഭാഗമായി ജോലി നഷ്ടമായത്. അടുത്ത അഞ്ച് വര്‍ഷത്തിനിടയില്‍ 41000 വിദേശികളെ സേവനം അവസാനിപ്പിച്ചു തിരിച്ചയക്കാനാണ് അധികൃതരുടെ പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: