മഴ എല്ലാവര്ക്കും ഇഷ്ടമാണ്.. എന്നാല്‍ മഴയില്‍ നനയാന്‍ ആര്‍ക്കും തന്നെ ഇഷ്ടമല്ല. മഴത്തുള്ളികള്‍ ദേഹത്ത് വീഴാതിരിക്കാന്‍ മനുഷ്യര്‍ പല കാര്യങ്ങളും ചെയ്യാറുണ്ട്. അതുപോലെ തന്നെയാണ് മൃഗങ്ങളും, മഴപെയ്യുന്ന സമയത്ത് അമ്മമാര്‍ കുട്ടികളെ മാറോട് ചേര്‍ത്ത് നിര്‍ത്താറുണ്ട്, അതുപോലെ തന്നെ മൃഗങ്ങളും കുട്ടികളെ സംരക്ഷിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
കൊളംബിയോയിലെ ഒരു നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു മൃഗശാലയിലാണ് ഒരു കൂട്ടം ഗൊറില്ലകള്‍ അതിശക്തമായ മഴയില്‍ നിന്നും രക്ഷനേടാന്‍ വേണ്ടി ഇന്‍ഡോര്‍ ഏരിയയില്‍ കയറിപ്പറ്റുന്നത്. ഇതില്‍ രണ്ട് പെണ് ഗോറില്ലയും ഒരു പുരുഷ ഗൊറില്ലയുമാണ് ഉള്ളത്. എന്നാല്‍ സ്ത്രീ ഗൊറില്ലകളുടെ കൈയ്യില്‍ കുഞ്ഞുങ്ങളുമുണ്ട്. ഇവരുടെ ദേഹത്ത് മഴത്തുള്ളികള്‍ വീണ് നനയാതിരിക്കാന്‍ ശ്രമിക്കുന്ന രംഗങ്ങളാണ് വൈറലായിരിക്കുന്നത്. അമ്മമാര്‍ എങ്ങനെയാണ് ഈ സാഹചര്യങ്ങളില്‍ മക്കളെ സംരക്ഷിക്കുന്നത് അതുപോലെ തന്നെയാണ് ഗൊറില്ലകളും ചെയ്യുന്നത്.
രസകരമായ ഈ വീഡിയോ ഫെയ്സ്ബുക്കിലൂടെ ആദ്യം പങ്കുവെച്ചിരിക്കുന്നത് മൃഗശാല ജീവനക്കാരനായ ബ്രൂക്ക് ഹന്സിങ്ങള് ആണ്. പിന്നീട് വീഡിയോ അവരുടെ തന്നെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ വീഡിയോ പോസ്റ്റ് ചെയ്ത നിമിഷം തന്നെ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. നിരവധിയാളുകള്‍ വീഡിയോയെ അഭിനന്ദിച്ച് രംഗത്തെത്തി. മഴ ശക്തിയായി പെയ്യുന്നുണ്ടെങ്കിലും അവരുടെ കുഞ്ഞിനെ സംരക്ഷിക്കാനായി ചെയ്യുന്നത് എല്ലാവരും കാണണ്ടേ കാഴ്ചയാണെന്ന് ഒരാള്‍ വീഡിയോയുടെ താഴെ കമന്ര് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: