വാഴക്കുളം: പൈനാപ്പിളിന് അഞ്ച് വര്‍ഷത്തെ ഏറ്റവും മികച്ച വില. 50 രൂപ കടന്നെങ്കിലും ചെറുകിട കര്‍ഷകര്‍ക്ക് മെച്ചം കുറവെന്ന് പരാതി.
കഴിഞ്ഞ വര്‍ഷം പ്രളയത്തില്‍ വ്യാപകമായി പൈനാപ്പിള്‍ കൃഷി നശിച്ചിരുന്നു. അന്ന് 48 രൂപ വരെയെത്തിയിരുന്ന കന്നാരച്ചക്ക ഇക്കുറി കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഏറ്റവും മുന്തിയ വിലയിലെത്തി. 2014 ലാണ് ഇതിനടുത്ത വില മുമ്പ് ലഭിച്ചത്.
റംസാനും ക്രൈസ്തവരുടെ നോമ്പ് കഴിഞ്ഞ് വിവാഹസീസണ് ആരംഭിച്ചതും പൈനാപ്പിള്‍ ലഭ്യത കുറഞ്ഞതും വിലയേറാന്‍ പ്രധാന കാരണമായി. മാര്‍ക്കറ്റില്‍ ഇന്നലെ പച്ചയ്ക്ക് 40 രൂപയും പഴത്തിന് 50 രൂപയും ലഭിച്ചു. ഇതൊക്കെയാണെങ്കിലും ചെറുകിട കര്‍ഷകര്‍ക്ക് കാര്യമായ ഗുണം ലഭിച്ചില്ല.
കഴിഞ്ഞ ജനുവരിയില്‍ ഏഴ് രൂപ വരെ താഴ്ന്ന പൈനാപ്പിള്‍ വില 50ല്‍ എത്തിയപ്പോള്‍ ഏത് സീസണിലും പഴം നല്കാനാകുന്ന വന്‍കിട കര്‍ഷകര്‍ക്ക് മാത്രമാകും നേട്ടം. ചെറുകിട കര്‍ഷകര്‍ക്ക് വിലയേറുമ്പോള് നാമമാത്ര അളവില്‍ മാത്രമേ പൈനാപ്പിള്‍ വെട്ടാനുണ്ടാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: