കൊച്ചി: വനവാസി ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഉന്നതവിദ്യാസത്തിനുള്ള അവസരങ്ങള്‍ കിര്‍ത്താഡ്സ്(കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസേര്‍ച്ച് ട്രെയിനിങ് ആന്‍ഡ് ഡവലപ്മെന്റ് സ്റ്റഡീസ് ഓഫ് എസ്സി എസ്ടി ) നിഷേധിക്കുന്നതായി പരാതി. അര്‍ഹതയുള്ള വിദ്യാര്‍ത്ഥികളെ വിചിത്ര ന്യായങ്ങള്‍ നിരത്തി പുറത്താക്കുകയും അനര്‍ഹരായ വിദ്യാര്‍ഥികളെ തിരുകി കയറ്റുകയും ചെയ്യുന്നതായാണ് ആക്ഷേപം. ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹതപ്പെട്ടവര്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്കാന് കിര്‍ത്താഡ്സ് വിവരശേഖരണം നടത്തി തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. തഹസീല്‍ദാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. എഞ്ചിനീയറിങ്, എല്‍എല്‍ബി, എംബിബിഎസ് കോഴ്സുകളുടെ എന്‍ട്രന്‍സ് എഴുതാനുള്ള വനവാസി കുട്ടികള്‍ക്കുള്ള നിബന്ധനയും ഇതാണ്.
എന്നാല്‍ കിര്‍ത്താഡ്സ് നല്കിയ പല റിപ്പോര്‍ട്ടുകളും വ്യാജമാണെന്നാണ് പുറത്തുവരുന്നത്. ഇതിനെതിരെ ആദിദ്രാവിഡസഭ, വിജിലന്‍സിന്്(കിര്‍ത്താഡ്സ്) പരാതി നല്‍കിയിയെങ്കിലും അന്വേഷണം നടക്കുന്നില്ലെന്നാണ് ആക്ഷേപം. ചൂഷണങ്ങള്‍ക്കെതിരെ കോടതികളെ സമീപിക്കാനുള്ള സാമ്പത്തിക നില ഗോത്രവര്‍ഗ, വനവാസി വിദ്യാര്ത്ഥികള്ക്കില്ലെന്നതും ചൂഷണം വര്‍ധിക്കുന്നതിന് കാരണമാണ്. ഇത്തരം നൂറുകണക്കിന് പരാതികള്‍ നടപടിയില്ലാതെ കെട്ടിക്കിടക്കുന്നതായി ആദിദ്രാവിഡസഭാ മധ്യമേഖല ജനറല്‍ സെക്രട്ടറി കെ. സോമന് പറയുന്നു.
അച്ഛന്റെ ജാതിയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഉന്നതവിദ്യാഭ്യാസത്തിന് പരിഗണന നല്‍കാവൂ എന്ന കോടതി ഉത്തരവിനെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം പരിഗണിക്കാതെയാണ് അധികൃതര്‍ അനര്‍ഹരെ പ്രവേശിപ്പിക്കുന്നത്. സാമൂഹികമായി പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ക്ക് അമ്മയുടെ ജാതി പരിഗണിച്ചും ഉന്നതവിദ്യാഭ്യാസത്തിന് അവസരം നല്‍കാമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ തിരുത്തിയ ഉത്തരവ്. എന്നാല്‍ ഉത്തരവ് നിലനില്ക്കുമ്പോള് തന്നെ തെറ്റായ വിവരം നല്കി കിര്‍ത്താഡ്സ് അധികൃതര്‍ അനര്‍ഹര്‍ക്ക് അവസരം നല്കുന്നു. ഇത് മൂലം പിന്നാക്ക വിഭാഗങ്ങളിലുള്ള കുട്ടികളുടെ ഭാവി തുലാസിലാകുന്നുവെന്ന് കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ് കെ.സോമന്.
എംബിബിഎസിന് പ്രവേശനം ലഭിച്ച ഉള്ളാട വിദ്യാര്‍ത്ഥിനിയുടെ പ്രവേശനം കിര്‍ത്താഡ്സ് ഉദ്യോഗസ്ഥരുടെ വ്യാജറിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് വിഷയം ചര്‍ച്ചയായത്. അയല്‍വാസിയുടെ ജാതി വേറെയാണെന്ന വിചിത്രവാദമുയര്‍ത്തിയാണ് കിര്‍ത്താഡ്സ് പ്രവേശനം റദ്ദാക്കാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പിന്നീട് അയല്‍വാസി തന്നെ കുട്ടിയുമായി ബന്ധമില്ലെന്ന് എന്‍ട്രന്‍സ് കമ്മീഷണര്‍ക്കും സെക്രട്ടറിക്കും സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനിക്ക് വീണ്ടും എന്‍ട്രന്‍സ് എഴുതാന്‍ സാധിച്ചത്. അധികൃതരുടെ കള്ളക്കളിയില്‍ കുട്ടിക്ക് ഒരുവര്‍ഷത്തെ പഠനം നഷ്ടമായെന്നും പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ നിരവധി കുട്ടികള്‍ക്ക് അവസരം നഷ്ടമാക്കിയിട്ടുണ്ടെന്നാണ് ഗോത്രസഭ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: