കൊച്ചി: ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ മറവില്‍ ഹിന്ദു സംഘടനാ നേതാക്കള്‍ക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേസുകളെടുത്തത് നിയമവിരുദ്ധമായി. അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാന്റെ നിര്‍ദേശപ്രകാരമാണ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഡിജിപി പോലീസിന് ഉത്തരവ് നല്‍കിയത്. ഇങ്ങനെ കേസെടുക്കാന്‍ ചട്ടമില്ല.
ഒരു സംഭവമുണ്ടായാല്‍ അത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് നിജസ്ഥിതി ബോധ്യപ്പെട്ടാണ് കേസെടുക്കേണ്ടത്. ആരുടെയെങ്കിലും, അത് ഡിജിപിയുടെയാണെങ്കില് പോലും, നിര്‍ദേശാനുസരണം കേസെടുക്കാന്‍ സാധ്യമല്ല. ഇവിടെ അത് ലംഘിച്ചാണ് ഹിന്ദുനേതാക്കളെ കേസില്‍ കുടുക്കിയത്.
ഹര്‍ത്താല്‍ വിഷയത്തില്‍ സുപ്രീംകോടതി ഉത്തരവു പ്രകാരമാണ് കേസെടുത്തതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്ന നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ പറ്റുന്ന തരത്തില്‍ യുക്തമായ നിയമം എട്ടാഴ്ചയ്ക്കകം രൂപീകരിക്കാനാണ് സുപ്രീംകോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍, അത്തരമൊരു നിയമം സര്‍ക്കാര്‍ കൊണ്ടുവന്നില്ല. പകരം അക്രമങ്ങള്‍ നടത്തിയതായി കണ്ടെത്തിയവര്‍ക്കെതിരെ കേസെടുക്കാനും അവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സാണ് ജനുവരി എട്ടിന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നത്.
ഹര്‍ത്താലിലെ അക്രമസംഭവങ്ങളുടെ പേരില്‍ ശബരിമല കര്‍മസമിതി നേതാക്കള്‍ക്കെതിരെ കൂട്ടത്തോടെ കേസെടുക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ സമര്‍പ്പിക്കാന്‍ ഈ കേസുകളുടെ മുഴുവന്‍ വിവരങ്ങളും അതത് പോലീസ് സ്റ്റേഷനുകളില്‍ നിന്ന് ശേഖരിച്ചു. അതായത് കേസെടുത്തതു മുതല്‍ ആസൂത്രിതമായുള്ള നടപടിയാണെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: