ന്യൂദല്‍ഹി : രാജ്യത്തെ രണ്ടാമത്തെ ടെലികോം കമ്പനിയായി വളര്‍ച്ചനേടി മുകേഷ് അംബാനിയുടെ ജിയോ. ഭാരതീയ എയര്‍ടെല്ലിനെ മറികടന്നാണ് ജിയോ ഈ നേട്ടം സ്വന്തമാക്കിയത്. രണ്ടര വര്‍ഷമെന്ന ചുരുങ്ങിയ കാലയളവിലാണ് രാജ്യത്തെ രണ്ടാമത്തെ ടെലികോം കമ്പനിയായുള്ള ജിയോയുടെ ഈ വളര്‍ച്ച. ഇതോടെ എയര്‍ടെല്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
വൊഡാഫോണ്‍ ഐഡിയയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ളത്. 38.7 കോടി ഉപയോക്താക്കാളാണ് വൊഡാഫോണ്‍ ഐഡിയയ്ക്കുള്ളത്. 30.6 കോടി ഉപയോക്താക്കള്‍ ഇപ്പോള്‍ ജിയോയ്ക്കുണ്ട്. എയര്‍ടെല്ലിന് 28.4 കോടി ഉപയോക്താക്കളുണ്ട്.
2016 സെപ്തംബറിലാണ് ജിയോ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വളരെ തുച്ഛമായ നിരക്കില്‍ താരീഫുകള്‍ പുറത്തിറക്കാനായതാണ് ജനങ്ങള്‍ക്കിടയില്‍ ജിയോയ്ക്ക് ജനപ്രീതി വര്‍ധിക്കാന്‍ കാരണം. അതേസമയം രണ്ട് ദശാബ്ദത്തോളം ഇന്ത്യന്‍ ടെലിക്കോം രംഗത്തെ മുന്‍നിര കമ്പനികളില്‍ ഒന്നായിരുന്നു എയര്‍ടെല്‍ അതിനാണ് ജിയോയുടെ വളര്‍ച്ചയില്‍ ഇടിവ് വീണിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: