ചില ഔഷധപ്രയോഗങ്ങള്‍: പച്ചമഞ്ഞള്‍, കഴഞ്ചിക്കുരു പരിപ്പ്, മുരിങ്ങാത്തൊലി, കളിയടക്ക ഇവ സമം മുട്ടവെള്ളയില്‍ അരച്ച് തേനില്‍ ചാലിച്ച് ഹെര്‍ണിയയില്‍ തേച്ച ശേഷം മലതാങ്ങിയുടെ ഇല ഹെര്‍ണിയയില്‍ വെച്ച് കമുകിന്റെ കൂമ്പാള കൊണ്ട് കെട്ടുക. കൂമ്പാളയ്ക്ക് നീളം തികഞ്ഞില്ലെങ്കില്‍ മലതാങ്ങി ഇലയ്ക്ക് മീതെ കൂമ്പാള വെച്ച് തുണി കൊണ്ട്് വട്ടം കെട്ടുക. ഇങ്ങനെ ദിവസം രണ്ടു നേരം പതിനഞ്ചു ദിവസം തുടര്‍ച്ചയായി ചെയ്താല്‍ ഹെര്‍ണിയ പൂര്‍ണമായും ശമിക്കും. കുട്ടികള്ക്കാണെങ്കില് ഏഴു ദിവസത്തെ ചികിത്സ മതി.
മലതാങ്ങിയുടെ കിഴങ്ങ് ഉണക്കിപ്പൊടിച്ച് അത് കാടിയില്‍ അരച്ച് പ്രസവം വൈകുന്ന സ്ത്രീകളുടെ നാഭിയിലും യോനി പ്രദേശത്തും തേച്ചാല്‍ ഉടനെ പ്രസവിക്കും.
ഇതിന്റെ ഇല അരച്ച് ത്വക്രോഗം ഉള്ള ഭാഗത്ത് മരോട്ടി എണ്ണയില്‍ ചാലിച്ച് തേച്ചാല്‍ ചൊറിച്ചിലും വ്രണങ്ങളും പെട്ടെന്ന് ഭേദമാകും.
മലതാങ്ങിയുടെ കിഴങ്ങ്, ഞെരിഞ്ഞില്‍, ചന്ദനം, തഴുതാമ വേര്, വയല്‍ച്ചുള്ളി, ചെറൂള ഇവ ഓരോന്നും പത്തു ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറു മില്ലിയായി വറ്റിച്ച് നൂറു മില്ലി വീതം ദിവസം രണ്ടു നേരം സേവിച്ചാല്‍ രണ്ടാഴ്ച കൊണ്ട് മൂത്രസംബന്ധമായ രോഗങ്ങളും വൃക്കരോഗങ്ങളും ശമിക്കും. വൃക്കരോഗികള്‍ ക്രിയാറ്റിന്റെ അളവ് ക്രമപ്പെടും വരെ ഇത് സേവിക്കണം.
മലതാങ്ങിയുടെ കിഴങ്ങ്, കൂവളത്തിന്റെ വേര്, ആവലിന്റെ തൊലി, ചുക്ക് ഇവ ഓരോന്നും 20ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറു മില്ലിയായി വറ്റിച്ച്, നൂറു മില്ലി വീതം പത്തുതുള്ളി ആവണക്കെണ്ണ മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടു നേരം വീതം നാലു ദിവസം സേവിച്ചാല്‍ അര്ശ്ശസില് നിന്നുള്ള രക്തസ്രാവം നിലയ്ക്കും. ഒരു മാസം തുടര്‍ച്ചയായി കഴിച്ചാല്‍ അര്‍ശ്ശസ് പൂര്‍ണമായും ഭേദമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: