ചെന്നൈ : തമിഴ്നാട്ടില്‍ ആദായനികുതി വകുപ്പിന്റെ തെരച്ചിലില്‍ 1.5 കോടി രൂപ പിടിച്ചെടുത്തു. ഡിഎംകെ പ്രദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ള നാമക്കലിലെ ഗോഡൗണില്‍ നിന്നാണ് 1.5 കോടി രൂപ പിടിച്ചെടുത്തത്.
തമിഴ്നാട്ടിലെ ചെപ്പോക്കിലെ എംഎല്‍എ ഹോസ്റ്റലിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി. അണ്ണാഡിഎംകെ എംഎല്‍എ ആര് ബി ഉദയകുമാര്‍ ഉള്‍പ്പടെയുള്ളവരുടെ മുറികളിലാണ് തെരച്ചില്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: