ജവഹര്‍ലാല്‍ നെഹ്റുവിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികാരിയാണ് നരേന്ദ്ര മോദി. ഇന്ത്യന്‍ ജനതയുടെ വിശപ്പകറ്റാന്‍ മോദി ശ്രമിച്ചു. ഒരു ഭരണാധികാരിക്കും അഞ്ച് വര്‍ഷംകൊണ്ട് പുതിയ ഭാരതത്തെ സൃഷ്ടിക്കാനാവില്ല. രണ്ടാമതൊരവസരം കൂടി ലഭിച്ചാല്‍ മോദി ദൗത്യം പൂര്‍ത്തിയാക്കും. സ്വന്തം രാജ്യത്തെ പൗരന്മാരുടെ ക്ഷേമത്തെക്കുറിച്ച് ചിന്തിച്ച പ്രധാനമന്ത്രിയാണ് മോദി. അദ്ദേഹം ആവിഷ്കരിച്ച പദ്ധതികളെല്ലാം അതിനു വേണ്ടിയുള്ളതാണ്.
സാധാരണക്കാരനായി ജനിച്ച് പ്രധാനമന്ത്രിയായ മോദി ഇപ്പോള്‍ ഭരിക്കുന്നത് പോലെയല്ലാതെ ഇന്ത്യയെ ഭരിക്കാനാവില്ല. പരിഷ്കരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മോദിക്ക് അഞ്ചു വര്‍ഷംകൂടി ലഭിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യ ഉയര്‍ന്നു വരികയാണെന്ന് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ കരുതുന്നു. ഗാന്ധിജിയെ കണ്ട സ്ഥാനത്താണ് മോദിയെ ഇന്ന് വിദേശരാജ്യങ്ങള്‍ പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: