മുംബൈ: ആര്‍ബിഐ പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ വായ്പ്പാ നയം പ്രഖ്യാപിച്ചു. പലിശ നിരക്ക് 0.25 ശതമാനം കുറച്ചു. റിപ്പോ (ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്കുന്ന വായ്പയുടെ പലിശ) നിരക്ക് 0.25 ശതമാനം കുറച്ച് ആറു ശതമാനമാക്കി. റിവേഴ്സ് റിപ്പോ (ബാങ്കുകളില്‍ നിന്ന് ആര്‍ബിഐ എടുക്കുന്ന വായ്പ്പയ്ക്കുള്ള പലിശ) 0.25 ശതമാനം കുറച്ച് ആറില്‍ നിന്ന് 5.75 ശതമാനമാക്കി.
ആര്‍ബിഐ പലിശ നിരക്ക് കുറച്ചതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശയും ബാങ്കുകള്‍ കുറയ്ക്കും. അതോടെ ഇവയുടെ മാസ അടവും കുറയും. പലിശ കുറച്ചതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നയം.
ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മൂന്നു ദിവസത്തെ യോഗത്തിനു ശേഷമാണ് പുതിയ വായ്പാ നയം പ്രഖ്യാപിച്ചത്. നാണയപ്പെരുപ്പം നാലു ശതമാനത്തില്‍ താഴെയാണ്. അതാണ് പലിശ നരക്ക് കുറയ്ക്കാന്‍ ഒരു കാരണം. 2019-20ല്‍ സാമ്പത്തിക വളര്‍ച്ച 7.2ശതമാനമാകുമെന്നാണ് ആര്‍ബിഐ കണക്കാക്കിയിട്ടുള്ളത്. ഫെബ്രുവരിയിലും ആര്‍ബിഐ പലിശ നിരക്ക് 0.25 ശതമാനം കുറച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: