കൊച്ചി: ബ്രോഡ്വേ ചുറ്റി, മാര്‍ക്കറ്റില്‍ കയറി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വോട്ടര്‍മാരെ കണ്ട് വോട്ടു തേടി. വ്യാപാര-വ്യവസായ നഗരംകൂടിയായ മണ്ഡലത്തിന്റെ വികാരമറിഞ്ഞും വിശാല മനസ്സറിഞ്ഞും മന്ത്രി നടന്നു.
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കാര പദ്ധതികളും ജിഎസ്ടി പോലുള്ള സംവിധാനങ്ങളും കള്ളക്കച്ചവടങ്ങള്‍ക്ക് കടിഞ്ഞാണിട്ടതില് പലരും സന്തോഷം പ്രകടിപ്പിച്ചു. ജിഎസ്ടി ജനവിരുദ്ധമാണെന്ന കുപ്രചാരണങ്ങള്‍ പൊളിക്കുന്നതായിരുന്നു ബ്രോഡ്വേയിലെ കച്ചവടക്കാരുടെ പ്രതികരണം. കൊടും ചൂടായിരുന്നെങ്കില്‍ മാര്‍ക്കറ്റില്‍ ഒരുവട്ടം കയറിയിറങ്ങി. ടിഡി റോഡിലെ വ്യാപാരികളോടും പൊതു ജനങ്ങളോടും കണ്ണന്താനം വോട്ടഭ്യര്‍ത്ഥിച്ചു.
മണ്ഡലത്തിന്റെ സമഗ്ര വികസനം എന്ന കാഴ്ചപ്പാടുമായി എന്‍ഡിഎ ജനങ്ങള്‍ക്ക് മുന്നിലേക്ക് എത്തുമ്പോള്‍ എല്‍ഡിഎഫിനും യുഡിഎഫിനും എന്തിന് വോട്ടുചെയ്യണമെന്നത് വലിയൊരു ചോദ്യ ചിഹ്നമായി ജനങ്ങളുടെ മനസ്സില്‍ നിറഞ്ഞു കഴിഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിലേക്ക് തള്ളിവിടുന്നവരെ എന്തിന് വിജയിപ്പിക്കണമെന്നാണ് ജനങ്ങള്‍ ചിന്തിക്കുന്നത്. ആ തിരിച്ചറിവ് എന്‍ഡിഎക്ക് അനുകൂലമായി മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് എണറാകുളം ലോക്സഭാമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
പ്രചാരണം ചൂട് പിടിക്കുമ്പോള്‍ വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് വേദിയാകുകയാണ് മണ്ഡലം. വികസനം സാധ്യമാക്കേണ്ടത് എങ്ങനെയെന്ന വ്യക്തമായ കാഴ്ചപ്പാട് ജനങ്ങളുടെ മുന്പില് വെച്ചുള്ള പ്രചാരണത്തില്‍ പൊതുജനം എന്‍ഡിഎക്കൊപ്പം അനുകൂലമാകുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. മറ്റ് കക്ഷികളേക്കാള്‍ ഒരു പടി മുന്പില് പ്രചാരണം ശക്തമാക്കിയുളള പ്രവര്‍ത്തനമാണ് നടത്തുന്നത്.
മണ്ഡലത്തിലെ പള്ളുരുത്തില്‍, വൈശ്യ സമുദായത്തിന്റെ ഗുരുവായ വാമനാശ്രമം സ്വാമിയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങിയായിരുന്നു കണ്ണന്താനത്തിന്റെ ഇന്നലത്തെ പ്രചാരണ പരിപാടികള്‍ ആരംഭിച്ചത്. സ്വാമിജിയുടെ പട്ടാഭിഷേക വര്ദ്ധന്തി മഹോത്സവ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തെ ആശ്രമത്തിലെ പ്രതിനിധികള്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ വസതി സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ ഭാര്യയുടെ നിര്യണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പൊള്ളുന്ന ഉച്ചവെയിലിന് ശമനമായതോടെ എറണാകുളം ടിഡി റോഡ്, ബ്രോഡ് വേ, മാര്‍ക്കറ്റ് എന്നിവിടങ്ങളിലായിരുന്നു പര്യടനം.
ഇവിടുത്തെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും വോട്ട് അഭ്യര്‍ത്ഥിച്ചു. ഇടയ്ക്ക് സുഹൃത്തുക്കളെയും കണ്ട് പഴയകാല സൗഹൃദം പങ്കുവെച്ചു. ഏറെനേരം കളയാതെ പൗരപ്രമുഖന്മാരെയും സാമുദായിക നേതാക്കളെയും സന്ദര്‍ശിക്കാനായി പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നു. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളിലും പാര്‍ട്ടി യോഗങ്ങളിലും പങ്കെടുത്ത് രാത്രി ഏറെ വൈകി. തിരികെ ജില്ലാ ഓഫീസിലെത്തി അടുത്ത ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തകര്‍ക്കൊപ്പമിരുന്ന് ചര്‍ച്ചചെയ്താണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാപിച്ചത്.
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, ജനറല്‍ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു, കൊച്ചി മണ്ഡലം പ്രസിഡന്റ് എസ്.ആര്. ബൈജു, ജനറല്‍ സെക്രട്ടറി പി.എസ്. നിവിന്‍ കുമാര്‍, ഒബിസി മോര്‍ച്ച തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് എന്നിയവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: