ആലുവ: യാത്രക്കാര്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികളില്‍ പത്തുമണിപ്പൂക്കള്‍ വിരിയിച്ച് യാത്രക്കാരുടെ കണ്ണുകളില്‍ വസന്തം സൃഷ്ടിച്ച ആലുവ റെയില്‍വേ സ്റ്റേഷന് അധികൃതര്‍ ചുവര് ചിത്രങ്ങളാല്‍ മനോഹരമാകുന്നു. വാഴക്കുളം ഹോളി ക്രസന്റ് കോളേജ് ഓഫ് ആര്‍ക്കിടെക്ച്ചറിലെ വിദ്യാര്‍ത്ഥികള്‍ ആലുവ മാതൃക റെയില്‍വേ സ്റ്റേഷനെ മനോഹരമാക്കുന്നത്.
പൊതുസമൂഹത്തിന് നന്മയുടെ പ്രത്യാശ പരത്തുന്ന പരിസ്ഥിതി സന്ദേശ ചിത്രങ്ങളാണ് മതിലുകളില്‍ വിരിയുന്നത്. പെരിയാറിനെ മാലിന്യം നിറച്ച് നശിപ്പിച്ചതും മത്സ്യങ്ങളുടെ പരാതിയില്‍ പ്രളയത്തിലൂടെ നദിയെ ശുദ്ധീകരിച്ചതുമെല്ലാം ചിത്രങ്ങള്‍ക്ക് സന്ദേശമായുണ്ട്. ആലുവയുടെ ചരിത്രവും ശിവരാത്രിയുടെ ഐതിഹ്യവുമല്ലാം വ്യക്തമാക്കുന്ന ചിത്രങ്ങളുമുണ്ട്. പ്രവേശനകവാടം തുടങ്ങി ടിക്കറ്റ് കൗണ്ടര്‍, വിശ്രമമുറി, ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലെ മതിലുകള്‍ എന്നിവയിലെല്ലാം ചിത്രങ്ങള്‍ നിറഞ്ഞു.
ഹോളി ക്രസന്റ് കോളേജ് ഈ മാസം 28 മുതല്‍ 30വരെ ആലുവ മുനിസിപ്പല്‍ പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന ‘കലാഗ്രാം 2019’ന്റെ ഭാഗമായിട്ടാണ് വേറിട്ട പ്രചരണം. ആര്കിടെക്ച്ചര്, ഫിലിം, ഫോട്ടഗ്രാഫി, പെര്‍ഫോമന്‍സ് ആര്‍ട്ട്, വര്‍ക്ക് ഷോപ്പ് തുടങ്ങി വിവിധ പരിപാടികളാണ് കലാഗ്രാമത്തില്‍ സംഘടിപ്പിക്കുന്നത്. സ്റ്റുഡന്‍സ് കണ്‍വീനര്‍മാരായ അര്ജുന് ശങ്കര്‍, പാര്ത്ഥിപന് സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ചിത്രരചന നടക്കുന്നത്. സഹായങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളുമായി റെയില്‍വേ മാനേജര്‍ ബാല കൃഷ്ണന്റെയും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അരുണ്‍ വിജയന്റെയും നേതൃത്വത്തില്‍ റെയില്‍വേ അധികൃതരും രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: