സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുന്നതിനൊപ്പം അഞ്ച് സീറ്റുകളില്‍ കൂടി വിജയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ പറയുന്നത് കന്നട മണ്ണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ പരാജയത്തോടു പ്രതികരിക്കും എന്നുറപ്പിച്ച്. 28ല്‍ 22 സീറ്റിലും വിജയിക്കാനുള്ള കരുക്കള്‍ നീക്കുകയാണ് ബിജെപി. 2014ല്‍ 17 സീറ്റില്‍ വിജയിച്ചിരുന്നു. ഇതിനോടകം ബിഡദിയിലും കലബുറഗിയിലും രണ്ട് തെരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു.
ബിജെപി ദേശീയ അധ്യക്ഷന്‍ പങ്കെടുത്ത ശക്തികേന്ദ്ര ഇന്‍ചാര്‍ജുമാരുടെ യോഗങ്ങള്‍ നടന്നു. ഇരുപത്തെട്ടു മണ്ഡലങ്ങളിലൂടെയും കടന്നു പോയ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിച്ച ബിജെപി സങ്കല്പ യാത്രയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്.
സംസ്ഥാനത്ത് നാല്‍പ്പതോളം മഹാറാലികള്‍ സംഘടിപ്പിക്കുമെന്ന ബിജെപി നേതൃത്വം അറിയിച്ചു. ഏഴ് റാലികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. മറ്റ് റാലികളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ, ദേശീയ നേതാക്കളായ രാംമാധവ്, മുരളീധര്‍റാവു, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, അരുണ്‍ ജയ്റ്റ്ലി, പ്രകാശ് ജാവ്ദേക്കര്‍, സുരേഷ് പ്രഭു, നിര്‍മല സീതാരാമന്, സ്മൃതി ഇറാനി, മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ദേവേന്ദ്ര ഫട്നവിസ്, ബിപ്ലവ്കുമാര്‍ ദേവ് തുടങ്ങിയവര്‍ പങ്കെടുക്കും.
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ബിജെപിക്ക് ഭീഷണിയില്ല, സഖ്യത്തില്‍ ഇരുപാര്‍ട്ടി പ്രവര്‍ത്തകരിലും വലിയ വിഭാഗം അതൃപ്തരാണ്. ഇവരുടെ പിന്തുണ ബിജെപിക്ക് ലഭിക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: