ഇടുക്കി: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ താപനില ഉയരുമെന്നും ജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണമെന്നുമുള്ള മുന്നറിയിപ്പ് ഇന്ന് കൂടി തുടരും. കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ താപനില 2-3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് തിരുവനന്തപുരത്തെ കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം അറിയിച്ചത്.
15ന് ആണ് ആദ്യ മുന്നറിയിപ്പ് വന്നത്. താപനില ഉയരുന്നതിനാല്‍ വരും ദിവസങ്ങളിലും കരുതല്‍ വേണമെന്ന് വിദഗ്ധര്‍ പറയുന്നു. തൃശൂരിലെ വെള്ളാനിക്കരയിലാണ് ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്, 38.7 ഡിഗ്രി സെല്‍ഷ്യസ്. അഞ്ച് ദിവസമായി ഇവിടെ ശരാശരി താപനില 38.6 ഡിഗ്രിക്ക് മുകളിലാണ്.
പാലക്കാട് താപനില 0.2 ഡിഗ്രി കുറഞ്ഞ് കൂടിയ താപനില 37.7 ലെത്തി. പുനലൂര്‍ ഒരു ഡിഗ്രി കുറഞ്ഞ് 36.5 എത്തി ഉയര്‍ന്ന താപനില. മറ്റിടങ്ങളിലും താപനില മുന്ദിവസങ്ങളിലേതിലും കുറവാണ് രേഖപ്പെടുത്തിയത്. 17ന് രാവിലെ 11 മുതല്‍ 18ന് രാത്രി 11.30 വരെ വേലിയേറ്റമായതിനാല്‍ 2 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാല അടിക്കാന്‍ സാധ്യതയുള്ളതായും മത്സ്യത്തൊഴിലാളികള്‍ മുന്‍കരുതല്‍ എടുക്കണമെന്നും മുന്നറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: