തിരുവനന്തപുരം: ചര്‍ച്ച് ബില്‍ കൊണ്ടുവരാതിരിക്കാന്‍ സമ്മര്‍ദം ചെലുത്തി ക്രൈസ്തവ സഭകള്‍. ക്രൈസ്തവ സഭകളുടെ സ്വത്ത് വിനിമയങ്ങള്‍ നിയന്ത്രിക്കാനുദ്ദേശിച്ച് നിയമപരിഷ്ക്കാര കമ്മീഷന് പ്രസിദ്ധീകരിച്ച കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് കരട് ബില്ലില്‍ ഉടന്‍ തീരുമാനമാവാനിടയില്ല എന്ന സൂചനയാണ് ഇരുമുന്നണികളും നല്‍കുന്നത്.
പത്ത് വര്‍ഷം മുമ്പ് ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ അധ്യക്ഷനായ നിയമ പരിഷ്കാര കമ്മീഷനാണ് കരട് ബില്‍ തയാറാക്കി സര്‍ക്കാരില്‍ സമര്‍പ്പിച്ചത്. ഇതിനു പിന്നാലെ ബില്ലുമായി ബന്ധപ്പെട്ട് നിരവധി നിവേദനങ്ങളും കമ്മീഷന് ലഭിച്ചു. തുടര്‍ന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന് പൊതുജനങ്ങളുടെ അഭിപ്രായ സ്വരൂപണത്തിനായി കരട് ബില്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഈ മാസം ആറ് വരെ കരട് ബില്‍ സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പൊതുജനങ്ങള്‍ക്ക് അറിയിക്കാം.
നിലവില്‍ ക്രൈസ്തവ ദേവാലയങ്ങളുടെ വിവിധ മതവിഭാഗങ്ങളുടെ വസ്തുവകകള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിയമമില്ല. കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളുടെ വസ്തുക്കളെല്ലാം കൈകാര്യം ചെയ്യുന്നത് ബിഷപ്പുമാരോ അതത് വിഭാഗങ്ങളുടെ ഇടവകകളുടെ അധികാരികളോ ആണ്. മതിയായ കൂടിയാലോചനകള്‍ ഇല്ലാതെ വസ്തുവകകള്‍ വക മാറ്റം ചെയ്തും പണയപ്പെടുത്തിയും ദേവാലയങ്ങള്‍ക്ക് സാമ്പത്തികനഷ്ടം ഉണ്ടാക്കിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ വിശ്വാസികള്‍ക്ക് ശക്തമായ എതിര്‍പ്പുണ്ട്. നിലവില്‍ ഇത്തരം വിഷയങ്ങളില്‍ പരാതി നല്‍കാനുള്ള സംവിധാനം ഇല്ല.
സഭാ സ്വത്തുക്കളുടെ ദുരുപയോഗത്തിനെതിരെ പരാതി നല്‍കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും കരട് ബില്ലിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളും പള്ളികളും സഭകളും ബില്ലിന്റെ പരിധിയില്‍ വരും. പള്ളി സ്വത്ത് സംബന്ധിച്ചു തര്‍ക്കമുണ്ടാവുകയോ സഭയുടെ സ്വത്ത് ആരെങ്കിലും ദുരുപയോഗപ്പെടുത്തുകയോ ചെയ്താല്‍ ട്രിബ്യൂണല്‍ മുമ്പാകെ പരാതിപ്പെടാം.
ക്രൈസ്തവ സഭയിലെ വസ്തുവകകളെക്കുറിച്ചോ സഭയിലെ ആന്തരികമായ വിഷയത്തെക്കുറിച്ചോ തര്‍ക്കം ഉണ്ടായാല്‍ പരിഹരിക്കുന്നത് സഭയുടെ കാനന്‍ നിയമം വഴിയാണ്. അതു കൊണ്ടു തന്നെ ഫ്രാങ്കോ
മുളയ്ക്കലിനെതിരായി കന്യാസ്ത്രീകള്‍ നല്കിയ പരാതിക്ക് പരിഹാരം ഉണ്ടാ കാത്തതും തുടര്‍ന്ന് നിയമത്തെ ആശ്രയിക്കേണ്ടി വന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: