ഇന്ത്യന്‍ ആര്‍മി ആയാലും പാരാമിലിട്ടറി ആയാലും അവരുടെ യാത്രയിലും ഗതാഗതകാര്യങ്ങളിലും കൃത്യമായ നിയന്ത്രണങ്ങളുണ്ട്. അതാണ് എസ്ഒപി (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ്ങ് പ്രൊസീജിയര്‍). ഭീകരവാദഭീഷണി നിലനില്‍ക്കുന്ന സ്ഥലത്ത് ആര്‍മി/പാരാമിലിട്ടറി നീക്കങ്ങള്‍ നടത്തുമ്പോള്‍ എസ്ഒപി കൃത്യമായി പാലിക്കണം. സിവിലിയന്‍ ഗതാഗതമാര്‍ഗ്ഗങ്ങളെ പൂര്‍ണ്ണമായും ഉപയോഗിക്കേണ്ടി വരുന്ന അവസരങ്ങളില്‍, പ്രകൃതി-കാലാവസ്ഥ തുടങ്ങിയവ എതിരായ സാഹചര്യങ്ങളില്‍ ഡിഫന്‍സ് ഫോഴ്‌സിന് എസ്ഒപി കര്‍ശനമായി പാലിക്കുകയെന്നത് എത്രത്തോളം പ്രായോഗികം ആണെന്ന് നോക്കാം.
എസ്ഒപിയില്‍ ചിലത്
രണ്ടു വാഹനങ്ങള്‍ തമ്മില്‍ പാലിക്കേണ്ട കുറഞ്ഞ അകലം, പിന്നില്‍ വരുന്ന വാഹനം പാലിക്കണം..യാത്ര തുടങ്ങി അവസാനിക്കുന്ന സമയം നേരത്തെ തന്നെ ഉറപ്പിച്ചിരിക്കണം.എവിടെ ഒക്കെ ഹാള്‍ട്ട് ഉണ്ടെന്ന നിര്‍ദേശം നേരത്തെ കൈമാറും. അല്ലാത്ത ഒരു ഇടത്തും വാഹനം നിര്‍ത്താനോ ഇറങ്ങാനോ പാടില്ല.
റോഡ് ഓപ്പണിങ് പാര്‍ട്ടി (ആര്‍ഒപി)
സൈനിക വാഹനവ്യൂഹം കടന്നുപോകുന്ന റോഡിന്റെ ആകെ ദൂരത്തില്‍ ഓരോ സ്ഥലത്തിനും ഓരോ ചുമതലക്കാര്‍ ഉണ്ടാവും. ആ ദൂരമത്രയും റോഡില്‍ ബോംബുകള്‍, മൈനുകള്‍ ഒന്നും ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടത് ആ ഫോഴ്‌സിന്റെ ചുമതലയാണ്. (പുല്‍വാമയിലെ ആക്രമണം നടന്ന സ്ഥലത്തിന്റെ ചുമതല, ി സിആര്‍പിഎഫിനുതന്നെയായിരുന്നു.) വലുപ്പവും കപ്പാസിറ്റിയും അനുസരിച്ചുള്ള എണ്ണത്തില്‍ മാത്രമേ വാഹനത്തില്‍ സൈനികരെ കയറ്റാന്‍ പാടുള്ളൂ..
സിവിലിയന്‍ ട്രാഫിക് നൂലാമാലകള്‍
കശ്മീരിലെ സാഹചര്യത്തില്‍ ഏറ്റവും കൃത്യമായി പാലിക്കേണ്ട നിബന്ധനയാണ് സൈനികവ്യൂഹം കടന്നുപോകുമ്പോള്‍ പൊതുജനങ്ങളുടെ യാത്ര പൂര്‍ണ്ണമായും തടയണം എന്നത്. എന്നാല്‍, 2003ലെ പിഡിപി-കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതില്‍ മാറ്റംവരുത്തി. സൈനികനീക്കങ്ങള്‍ കാരണം സാധാരണ ജനങ്ങളുടെ സൈ്വര്യജീവിതം തടസ്സപ്പെടുന്നുവെന്ന കാരണം പറഞ്ഞായിരുന്നു മാറ്റം. മാത്രമല്ല, ആ സമയത്തുതന്നെയാണ് ജമ്മുകശ്മീര്‍ പോലീസിന് കീഴില്‍ ഉണ്ടായിരുന്ന എലീറ്റ് കമാന്‍ഡോ ഗ്രൂപ്പും ഇന്ത്യന്‍ ആര്‍മി പരിശീലിപ്പിച്ച ആന്റി-ഇന്‍സര്‍ജന്‍സി സ്‌പെഷലിസ്റ്റുകളുമായ എസ്ഒജി (സ്‌പെഷ്യല്‍ ഓപ്പറേറ്റിങ് ഗ്രൂപ്പ്) വേണ്ടെന്നുവെച്ചതും. ആ നിയമം ഉണ്ടായിരുന്നെങ്കില്‍ 44 ജവാന്മാരെ കൂട്ടക്കൊല ചെയ്യാനായി ഒരു സിവിലിയന്‍ വാഹനവുമായി റോഡരികില്‍ കാത്തുനില്‍ക്കാന്‍ ജിഹാദിഭീകരര്‍ക്ക് കഴിയില്ലായിരുന്നു. സൈനിക വാഹനവ്യൂഹം കടന്നുപോകുന്ന വഴിയിലേക്ക് തുറക്കുന്ന എല്ലാ റോഡുകളും നിശ്ചിതസമയം മുന്‍പേ ആര്‍ഒപി സംഘം ബ്ലോക്ക് ചെയ്തു വഴി ക്ലിയര്‍ ചെയ്യുമായിരുന്നു.
ജമ്മു-കശ്മീരിലെ 271 കിലോമീറ്ററില്‍ സിആര്‍പിഎഫ് നീക്കം എപ്പോഴൊക്കെ?
സിആര്‍പിഎഫിന്റെ 249 ബറ്റാലിയനുകളില്‍ എണ്ണം പറഞ്ഞ 61 ബറ്റാലിയനാണ് ജമ്മുകശ്മീര്‍ സംസ്ഥാനത്തുള്ളത്. കശ്മീരില്‍ 48 ബറ്റാലിയന്‍, ജമ്മുവില്‍ 13 ബറ്റാലിയന്‍. മൊത്തം സിആര്‍പിഎഫ് സംഖ്യ ഏതാണ്ട് 65,000.
ഈ 271 കിലോമീറ്ററില്‍ എല്ലാ ഒന്നിടവിട്ട ദിവസങ്ങളിലും സിആര്‍പിഎഫ് സൈനിക വ്യൂഹം ജമ്മുവില്‍ നിന്നും തിരിച്ചും നീങ്ങും. (ഭീകരാക്രമണം നടന്നതിന്റെ തൊട്ടുമുമ്പത്തെ ദിവസങ്ങളില്‍ റോഡ് കാണാന്‍പോലും സാധിക്കാത്തവിധം മഞ്ഞുപെയ്തതിനാല്‍ സേനാ നീക്കം ഉണ്ടായില്ല. അതിനാല്‍ സംഭവദിവസം, കൂടുതല്‍ സൈനികരെ ഒരുമിച്ചു പ്രത്യേക സാഹചര്യത്തില്‍ സിആര്‍പിഎഫിനു കശ്മീരിലേക്കും തിരികെയും കൊണ്ടുവരേണ്ടി വന്നു.
ജമ്മുവിലെ സിആര്‍പിഎഫ് ക്യാമ്പില്‍ 1000 പേരെ താമസിപ്പിക്കാനുള്ള സൗകര്യങ്ങളാണുള്ളത്. പക്ഷേ പ്രകൃതി ഉണ്ടാക്കുന്ന തടസ്സങ്ങള്‍ മഞ്ഞുവീഴ്ച, കൊടുങ്കാറ്റ്, ഹിമപാതം, മലയിടിച്ചില്‍ തുടങ്ങിയുള്ള സാഹചര്യങ്ങളില്‍ സൈനികനീക്കം പൂര്‍ണ്ണമായും നിലക്കും. അങ്ങനെ വരുമ്പോള്‍ പലപ്പോഴും 1000 പേര്‍ തങ്ങുന്ന സിആര്‍പിഎഫ് ക്യാമ്പില്‍ 3000-4000 പേര്‍ വരെ തങ്ങും. അത് എസ്ഒപിയുടെ ലംഘനം ആവാം. പക്ഷേ, അത് സാഹചര്യത്തിന്റെ അനിവാര്യസമ്മര്‍ദ്ദമാണ്. ഇതുപോലുള്ള സാഹചര്യം നേരിടാന്‍ ക്യാമ്പിലെ സൈനികരെ കശ്മീരിന് പുറത്തേക്ക് അയയ്‌ക്കാറുണ്ട്. പക്ഷേ അടുത്ത ദിവസങ്ങളില്‍ വാലിയില്‍ എത്തിക്കേണ്ടതുകൊണ്ട് അധികം ദൂരേക്ക് അയയ്‌ക്കാന്‍ കഴിയില്ല. കശ്മീരിന്റെ ഭൂപ്രകൃതി സൃഷ്ടിക്കുന്ന പ്രത്യേക സാഹചര്യത്തിന് ആരെയും കുറ്റപ്പെടുത്താന്‍ സാധിക്കില്ല. മാത്രമല്ല നിത്യേനയുള്ള സൈനികനീക്കങ്ങള്‍ എങ്ങനെ വേണമെന്ന് രാവിലെ എഴുന്നേറ്റ് നരേന്ദ്ര മോദിയും നിര്‍മ്മല സീതാരാമനും കൂടിയല്ല തീരുമാനിക്കുന്നത് എന്നും മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും മനസിലാക്കണം.
ഒരു ദിവസം സിആര്‍പിഎഫിന്റെ വാഹനവ്യൂഹം പോയിട്ടില്ലായെങ്കിലും ഏതെങ്കിലും മറ്റ് പാരാമിലിട്ടറിയോ, മിലിട്ടറി സൈനികവ്യൂഹമോ അതിലൂടെ കടന്നുപോവുമെന്ന് ഒരിക്കലെങ്കിലും ആ മാര്‍ഗ്ഗത്തില്‍ സഞ്ചരിച്ചിട്ടുള്ളവര്‍ക്കു മനസിലാവും. സിആര്‍പിഎഫ് ബറ്റാലിയനെത്തന്നെ വധിക്കണമെന്ന് നിര്‍ബന്ധം ഒന്നും ജിഹാദി ഭീകരര്‍ക്ക് ഇല്ലല്ലോ. ഇന്ത്യന്‍ സൈനികസമൂഹത്തെ കൂട്ടക്കൊല ചെയ്ത് അവരുടെ ആത്മവിശ്വാസം തകര്‍ക്കുകയെന്ന ലക്ഷ്യമേയുള്ളൂ. അതിനുവേണ്ടിയാണ് സ്വയം ബലി നല്‍കാന്‍ തയ്യാറായ ജിഹാദികളെ ബ്രോയ്‌ലര്‍ കോഴികളെ പോലെ തീറ്റിപ്പോറ്റുന്നത്.
അഥവാ ഈ ആക്രമണനീക്കം മുന്‍കൂട്ടിക്കണ്ട് ഈ ജിഹാദി ചാവേറിനെ സൈന്യം വധിച്ചിരുന്നെങ്കിലോ? ഇപ്പോള്‍ മോദിയെ വിമര്‍ശിക്കുന്നവര്‍ പറയുക, ”അയ്യോ പാവം കാശ്മീരി ദീനി യുവാവിനെ ഫാസിസ്റ്റ് മോദിയുടെ പട്ടാളം വെടിവെച്ച് കൊന്നേ” എന്നായിരിക്കും. സിപിഎം പോലുള്ള രാജ്യദ്രോഹ സംഘടനകള്‍ ജിഹാദികള്‍ക്ക് കുടപിടിക്കും. പക്ഷേ ജിഹാദി അയാളുടെ ലക്ഷ്യം കണ്ടപ്പോള്‍ അത് സൈന്യത്തിന്റെ, മോദിയുടെ, സര്‍ക്കാരിന്റെ ഉത്തരവാദിത്വമില്ലായ്മയായി. ഒന്ന് മറക്കരുത്, ഇന്ത്യന്‍ സൈന്യം പാക് അധിനിവേശ കശ്മീരില്‍ ഇരച്ചുകയറി സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയപ്പോള്‍, അതിനു തെളിവ് ചോദിച്ചവരും, അത് മോദിയുടെ നുണയാണെന്ന് പറഞ്ഞ് ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ചവരുമാണ് ഇന്ന് കണ്ണീര്‍ പൊഴിക്കുന്നത്.
പുല്‍വാമയില്‍ സംഭവിച്ചത്
മാര്‍ഗ്ഗതടസ്സവും മോശം കാലാവസ്ഥയും കാരണം, ജമ്മുവിലെ ക്യാമ്പില്‍ ഫെബ്രുവരി 4 മുതല്‍ കപ്പാസിറ്റിയുടെ മൂന്നിരട്ടി ആളുകളാണ് ഉണ്ടായിരുന്നത്. അതിനാലാണ് 78 വാഹനങ്ങളില്‍ 2547 സിആര്‍പിഎഫ് ഭടന്മാരെ കൊണ്ട് വരേണ്ടിവന്നത്. ലീവ് കഴിഞ്ഞുവന്നവരും അതില്‍ ഉള്‍പ്പെടും.
അവന്തിപുരയില്‍ വച്ച് ഐഇഡി സ്ഫോടക വസ്തുക്കള്‍ നിറച്ച വാനുമായി ജമ്മു-ശ്രീനഗര്‍ ഹൈവേയുടെ അരികിലുള്ള ഇടത് വശത്തെ സര്‍വീസ് റോഡിലൂടെ സൈനിക കോണ്‍വോയുടെ ഇടയില്‍ കയറിയ ഭീകരരുടെ വാഹനം, സൈനികവ്യൂഹത്തിലെ അഞ്ചാമത്തെ ബസിനെ ഓവര്‍ടേക്ക് ചെയ്ത ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. ആ ബസിന്റെ ഒന്നും തന്നെ ശേഷിച്ചില്ല. പിന്നില്‍ വന്ന ആറാമത്തെ ബസ് ഭാഗികമായി തകര്‍ന്നു. പക്ഷേ വാഹനങ്ങള്‍ തമ്മിലുള്ള എസ്ഒപി ദൂരം നിയന്ത്രിച്ചിരുന്നതുകൊണ്ട് ആവാം വലിയ സംഖ്യയില്‍ അപകടം ഉണ്ടാകാതെ സൈനികര്‍ രക്ഷപ്പെട്ടത്. അഞ്ചാമത്തെ ബസിലെ 39 പേര്‍ തല്‍ക്ഷണം മരിച്ചു.
2003ല്‍ കോണ്‍ഗ്രസ്-പിഡിപി സര്‍ക്കാര്‍ റദ്ദാക്കിയ നിയമം തിരികെ കൊണ്ടുവരുന്നതിനേക്കുറിച്ച് അടിയന്തരമായി ചിന്തിക്കണം. സൈനിക കോണ്‍വോയ് പോകുമ്പോള്‍ സിവിലിയന്‍ ട്രാഫിക് പൂര്‍ണ്ണമായും നിയന്ത്രിക്കണം. കാരണം സിആര്‍പിഎഫ് സൈനിക വ്യൂഹത്തില്‍ മനുഷ്യബോംബായി പൊട്ടിത്തെറിച്ച ആദില്‍ അഹമ്മദ് തൊട്ടുമുന്‍പുള്ള നിമിഷംവരെ നിയമത്തിന്റെ കണ്ണില്‍ ഇന്ത്യന്‍ പൗരനാണ്, കശ്മീരിയാണ്, സിവിലിയനാണ്. അവന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടുമില്ല. എത്ര ബാലിശമായ രീതിയാണതെന്ന് ഓര്‍ക്കണം. എസ്ഒപി നോക്കിയാല്‍ സിആര്‍പിഎഫ് എന്ന പാരാമിലിട്ടറി സേനപോലെ ഒക്കെ തന്നെയാണ് ഇന്ത്യന്‍ സൈനിക വാഹനവ്യൂഹവും കടന്നുപോകുക. പക്ഷേ സൈന്യത്തിന്റെ വാഹനവ്യൂഹത്തില്‍ 20-30 വാഹനങ്ങളില്‍ കൂടുതല്‍ സാധാരണ ഉണ്ടാവില്ല.
എസ്ഒപിയുടെ കാര്യം ഏതാണ്ട് ഒരേ പോലെ തന്നെ ആണെങ്കിലും സൈനികവാഹന വ്യൂഹം തുടങ്ങുന്ന സ്ഥലത്തും എത്തിച്ചേരുന്ന സ്ഥലത്തും മാത്രം സിവിലിയന്‍ വാഹനങ്ങള്‍ക്ക് പൂര്‍ണ്ണവിലക്കുണ്ട്.
പ്രൊട്ടോക്കോള്‍ വായിച്ച് സര്‍ക്കാരിനേയും സൈന്യത്തേയും പഴിപറഞ്ഞു രസിക്കുന്നവര്‍ അത് തുടരുകതന്നെ ചെയ്യുമെന്ന് അറിയാം. പക്ഷേ, മുംബൈ ഭീകരാക്രമണം നടത്തിയത് ബിന്‍ ലാദനല്ല, ലാദനെ കുടുക്കാന്‍ അമേരിക്ക നടത്തിയ നാടകമാണെന്ന് പറയുന്ന വിചിത്ര ബുദ്ധിജീവികളാണ് വിമര്‍ശന മെഷീന്‍ ഓണ്‍ ചെയ്ത്, രാഷ്‌ട്രീയമുതലെടുപ്പു നടത്തുന്നത് എന്ന് സാമാന്യ വിവരമുള്ളവര്‍ക്കു മനസ്സിലാകും. അതുമതി.
- ജിഹാദികളെ പിടിച്ചാല്‍ കുറ്റം, വെടിവെച്ചാല്‍ കുറ്റം, അവര്‍ ആക്രമണം നടത്തിയാല്‍ അത് സര്‍ക്കാരിന്റെ പിടിപ്പുകേട്…
- അജ്മല്‍ കസബിനെ ജീവനോട് പിടിച്ചില്ലായിരുന്നെങ്കില്‍ അതും ഇവിടുത്തെ രാഷ്‌ട്രീയ-സിഐടിയു മാധ്യമ അച്ചുതണ്ട് കൂടി എഴുതി അത് മൊസാദ് – ആര്‍എസ്എസ് ഇന്‍സൈഡര്‍ ജോബ് ആക്കി മാറ്റിയേനെ.
- സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി സീറോ കാഷ്വാലിറ്റിയില്‍ തിരികെ എത്തിയ നമ്മുടെ വീരസൈനികര്‍ക്ക് മുന്നില്‍ അതിനു തെളിവ് ചോദിച്ച മാധ്യമ-രാഷ്‌ട്രീയ വൈതാളികരാണ് നമ്മുടെ നാട്ടില്‍ ഉള്ളത്..
- ”കാര്‍ഗില്‍ യുദ്ധം നടന്നിട്ടേ ഇല്ല. അത് വാജ്പേയി സര്‍ക്കാര്‍ ഉണ്ടാക്കിയ കള്ളക്കഥ ആണ്. ഒറ്റ പാകിസ്ഥാന്‍ പട്ടാളക്കാരന്‍ പോലും കൊല്ലപ്പെട്ടില്ല” എന്ന് പറഞ്ഞവര്‍ ആണ് ഇവിടുത്തെ പ്രതിപക്ഷം.
- ഇന്ത്യന്‍ സൈന്യത്തെ, ബലാത്സംഗക്കാരുടെ കൂട്ടം എന്ന് വിളിച്ച രാഷ്‌ട്രീയ കക്ഷി ആണല്ലോ കേരളം ഭരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: