തൃശൂര്‍: ദേശ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ജമാ അത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള മീഡിയ വണ്‍ ചാനലിന് എതിരെ നടപടി വന്നേക്കും. ഫെബ്രുവരി 14നുണ്ടായ പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ചാനല്‍ സംപ്രേഷണം ചെയ്ത ചര്‍ച്ചാ പരിപാടിയില്‍ പാക്് നിലപാടുകളെ പ്രകീര്‍ത്തിച്ചതിന് ഒട്ടേറെ പരാതികളാണ് ചാനലിനെതിരെ ഉയര്‍ന്നിട്ടുള്ളത്. വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിനും പ്രസ് കൗണ്‍സിലിനും നിരവധി പേര് പരാതികള്‍ നല്‍കിയിട്ടുണ്ട്.
15 ന് രാത്രിയിലാണ് വിവാദ പരാമര്‍ശങ്ങളുള്ള ചര്‍ച്ച സംപ്രേഷണം ചെയ്തത്. ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന് അപ്പോള്‍ത്തന്നെ ചാനലിന്റെ നിലപാട് ശരിയല്ലെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. പാക് അനുകൂല പരാമാര്‍ശത്തിന്റെ പേരില്‍ നേരത്തെ എന്‍ഡിടിവി ഒരു ദിവസത്തെ വിലക്ക് നേരിട്ടിരുന്നു. തീവ്രവാദ അനുകൂല നിലപാടുകളുടെ പേരില്‍ എസ്ഡിപിഐ പത്രമായ തേജസിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരസ്യം നിഷേധിക്കുകയും തുടര്‍ന്ന് പത്രം പ്രസിദ്ധീകരണം നിര്‍ത്തുകയുമായിരുന്നു.
ജമാഅത്തെ ഇസ്ലാമി ഉടമസ്ഥതയിലുള്ള മാധ്യമം പത്രവും മീഡിയ വണ്‍ ചാനലും മറ്റ് മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഭീകരപ്രവര്‍ത്തനങ്ങളോട് മൃദു സമീപനം സ്വീകരിക്കുന്നുവെന്ന ആരോപണം നേരത്തെയുണ്ട്.
വ്യത്യസ്ത നിലപാടും രാഷ്ട്രീയവുമുള്ള പാര്‍ട്ടികളും മാധ്യമസ്ഥാപനങ്ങളും ഒറ്റക്കെട്ടായി ഭീകരാക്രമണത്തെ അപലപിക്കുകയും കേന്ദ്ര സര്‍ക്കാരിനും സൈന്യത്തിനും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത അവസരത്തിലാണ് സേനയേയും സര്‍ക്കാരിനേയും കടന്നാക്രമിച്ച് മീഡിയ വണ്‍ ചര്‍ച്ച സംപ്രേഷണം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: