കോട്ടയം: കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍പദ്ധതി അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. അപേക്ഷ സ്വീകരിക്കുന്നതിന് ശനിയാഴ്ച വൈകിട്ട് മാത്രമാണ് സംസ്ഥാന കൃഷി വകുപ്പ് ഉത്തരവിറക്കിയത്.
മറ്റ് സംസ്ഥാനങ്ങളില്‍ ആഴ്ചകള്‍ക്ക് മുമ്പ് പദ്ധതിക്കായി അപേക്ഷ സ്വീകരിച്ച് തുടങ്ങി. സംസ്ഥാനത്ത് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്ക് മൂന്ന് ദിവസം മുമ്പ് മാത്രമാണ് ഉത്തരവിറക്കിയത്.
അപേക്ഷിക്കാനുള്ള അവസരം ഇല്ലാതാക്കി പദ്ധതിയുടെ ആനുകൂല്യം ലഭിക്കാതെയിരിക്കാനുള്ള നീക്കമാണിതെന്ന് കര്‍ഷകര്‍ പറയുന്നു. ഈ മാസം 20 വരെ മാത്രമേ അപേക്ഷ സ്വീകരിക്കൂ.
അപേക്ഷിക്കാന്‍ രണ്ടു ദിവസം മാത്രമുള്ളതിനാല്‍ ഇന്നലെ കര്‍ഷകര്‍ അപേക്ഷയുമായി എത്തിയെങ്കിലും പല സ്ഥലങ്ങളിലും ഹര്‍ത്താല്‍ മൂലം ഓഫീസ് തുറന്നില്ല. ഇന്നും നാളെയും കൂടി മാത്രമെ അപേക്ഷ നല്കാനാകു. രാജ്യത്തെ പന്ത്രണ്ട് കോടി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് 6,000 രൂപ ലഭിക്കുന്ന പദ്ധതിയാണ് സംസ്ഥാന കൃഷി വകുപ്പ് നിസ്സാരവത്ക്കരിച്ചത്.
ലക്ഷക്കണക്കിന് അപേക്ഷകള്‍ ഇനിയുള്ള രണ്ട് ദിവസത്തിനുള്ളില്‍ എത്തിയേക്കാമെന്നത് കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ ആശങ്കയിലാക്കുന്നു. അപേക്ഷകള്‍ അപ്ലോഡ് ചെയ്യാനുള്ള സൗകര്യം ഇപ്പോള്‍ കൃഷി അസിസ്റ്റന്റുമാര്‍ക്ക് മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇത്രയും അപേക്ഷകള്‍ ഒരുമിച്ച് അപ്ലോഡ് ചെയ്യുമ്പോള്‍ തെറ്റുവരാനുള്ള സാധ്യതയുണ്ട്. ഇതാണ് കൃഷി ഓഫീസര്‍മാരെ ആശങ്കയിലാക്കുന്നത്.
അഞ്ച് ഏക്കറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് ആനുകൂല്യത്തിനായി അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്. ബാങ്ക് പാസ് ബുക്ക്, 2018-19 വര്‍ഷത്തെ കരമടച്ച രസീത് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതമാണ് കൃഷിഭവനില്‍ അപേക്ഷ നല്‍കേണ്ടത്. അപേക്ഷയോടപ്പം റേഷന്‍ കാര്‍ഡ് നിര്‍ബന്ധമായും ഹാജരാക്കണം. ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ ഡ്രൈവിങ് ലൈസന്‍സ്, ഐഡി കാര്‍ഡ് തുടങ്ങിയ തിരിച്ചറിയല്‍ കാര്‍ഡുകളില്‍ ഏതിന്റെ എങ്കിലും പകര്‍പ്പുകള്‍ അപേക്ഷ ഫോമിനൊപ്പം സമര്‍പ്പിക്കണം. അപേക്ഷ ഫോം ംംം.സലൃമഹമ മഴൃശരൗഹൗേൃല.ഴീ്.ശി എന്ന വെബ് സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. സംശയനിവാരണത്തിന് ടോള്‍ഫ്രീ നമ്പര്‍ 18004251661, 18001801551.
പ്രതികരിക്കാൻ ഇവിടെ എഴുതുക: