കൊച്ചി: കാര്‍ഡിയോ വാസ്കുലാര്‍ സാങ്കേതികവിദഗ്ധരുടെ സംഘടന സൊസൈറ്റി ഓഫ് ഇന്‍വേസിവ് കാര്‍ഡിയോ വാസ്കുലാര്‍ പ്രൊഫഷണല്‍സ് (എസ്ഐസിപി) കേരള ഘടകത്തിന്റെ വാര്‍ഷിക സമ്മേളനം കൊച്ചിയില്‍ തുടങ്ങി.
കാര്‍ഡിയോ വാസ്കുലാര്‍ ചികിത്സാ രംഗത്ത് ഇമേജിങ് സാങ്കേതികവിദ്യകളും, കീറിമുറിക്കലുകള്‍ ഇല്ലാത്ത നൂതന ശസ്ത്രക്രിയാ സാങ്കേതികവിദ്യകളും കൈവരിച്ച നേട്ടങ്ങളും അതിനൂതന കാല്‍വയ്പ്പുകളും രണ്ടു ദിവസത്തെ സമ്മേളനം ചര്‍ച്ച ചെയ്യും.
പ്രൊഫ. കെ.വി. തോമസ് എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്ഐസിപി കേരള പ്രസിഡന്റും ഓര്‍ഗനൈസിങ് ചെയര്‍മാനുമായ ജോണ്‍ മാത്യു മാമൂട്ടില്‍ അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിങ്ങ് സെക്രട്ടറി എം.ജെ. ശ്രീലക്ഷമി, രശ്മി മോഹന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ ഇന്‍വേസീവ് കാര്‍ഡിയോ വാസ്കുലാര്‍ സാങ്കേതികവിദ്യകള്‍ കൈകാര്യം ചെയ്യുന്ന അഞ്ഞൂറോളം സാങ്കേതിക വിദഗ്ധര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: