ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. സൈന്യത്തിന്റെ പട്രോളിങ് വ്യൂഹത്തെ ആക്രമിക്കാന്‍ തയാറെടുത്ത ഭീകരര്‍ക്കു നേരെ സൈനികര്‍ നിറയൊഴിക്കുകയായിരുന്നു. പുല്‍വാമയിലെ ചൗദുരി ബാഗ് പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. 55 രാഷ്ട്രീയ റൈഫിള്‍സാണ് ഭീകരര്‍ക്കു തിരിച്ചടി നല്‍കിയത്.
കൂടുതല്‍ ഭീകരര്‍ ഈ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നു സംശയിക്കുന്നതിനാല്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച് അവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: