ന്യൂദല്‍ഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിരം നിക്ഷേപത്തിന്റെ പലിശനിരക്ക് വര്‍ധിപ്പിച്ചു. ഒരു കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് 0.05-0.10നും ഇടയിലാണ് പലിശ നിരക്ക് വര്‍ധിപ്പിച്ചിട്ടുള്ളത്. ബുധനാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.
ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ കാലാവധിയുള്ള സ്ഥിരം നിക്ഷേപങ്ങള്‍ക്ക് 6.8 ശതമാനം വരെ പലിശ ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ ഇത് 6.7 ശതമാനം ആയിരുന്നു. കൂടാതെ ഒന്നു മുതല്‍ രണ്ടു വരെ കാലാവധിയുള്ള മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന്റെ പലിശയും 7.30 ശതമാനമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: