തൃശൂര്‍ : തൃശൂര്‍ പെരിങ്ങോട്ടുകര സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐ അടിച്ചു തകര്‍ത്തു. പെരിങ്ങോട്ടുകര ഐടിഐ തെരഞ്ഞെടുപ്പില്‍ എഐഎസ്എഫ് വിജയിച്ചതിനെ തുടര്‍ന്ന് എസ്എഫ്ഐ,ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇവരുമായി വാക്കു തര്‍ക്കം നടന്നിരുന്നു.
കൂടാതെ എഐഎസ്എഫ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐ മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായാണ് സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരേയും അക്രമണം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: