സെന്റ് ലൂസിയ: ഐസിസി ട്വന്റി 20 വനിതാ ലോകകപ്പിന്റെ സെമിഫൈനലില്‍ ഇന്ത്യ ശക്തരായ ഇംഗ്ലണ്ടിനെ നേരിടും. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 നാണ് മത്സരം. കഴിഞ്ഞ വര്‍ഷം ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ടില്‍ നിന്നേറ്റ പരാജയത്തിന് കണക്കു തീര്‍ക്കാന്‍ ഇന്ത്യക്ക് ലഭിക്കുന്ന സുവര്‍ണാവസരമാണിത്. വ്യാഴാഴ്ച നടക്കുന്ന ആദ്യ സെമിയില്‍ വെസ്റ്റ് ഇന്‍ഡീസ് മുന്‍ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ നേരിടും.
ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ്് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയിലെത്തിയത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ മൂന്ന് തവണ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ അട്ടിമറിച്ചു.
2009 ലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഗ്രൂപ്പ് എയിലെ അവസാന പോരാട്ടത്തില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനോട് നാലു വിക്കറ്റിന് തോറ്റതോടെയാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികളായത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 115 റണ്‍സിലൊതുക്കി. മറുപടി പറഞ്ഞ വെസ്റ്റ് ഇന്‍ഡീസ് മൂന്ന് പന്ത് ശേഷിക്കെ ആറു വിക്കറ്റ് നഷട്ത്തില്‍ വിജയം പിടിച്ചു. ദേവേന്ദ്ര ഡോട്ടിന് 48 പന്തില്‍ 52 റണ്‍സ് നേടി.ടോസ് നേടി ബൗളിങ്ങ് തെരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസ് തുടക്കം മുതല്‍ ആഞ്ഞടിച്ചു. ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട്
ആറു വിക്കറ്റിന് 50 റണ്‍സെന്ന നിലയിലായിരുന്നു. പന്നീട് സോഫയ (35), അനയ (29) എന്നിവരുടെ ബാറ്റിങ്ങാണ്് സ്കോര്‍ നൂറ് കടത്തിയത്്.ഈ വിജയത്തോടെ വെസ്റ്റ് ഇന്‍ഡീസ് ഗ്രൂപ്പ് എയില്‍ ചാമ്പ്യന്മാരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: