ന്യൂദല്‍ഹി: റഫാല്‍ വിമാന ഇടപാടിനെക്കുറിച്ച് സുപ്രീംകോടതിയില്‍ നടന്നത് വിശദമായ ചര്‍ച്ച. ഇന്നലെ രാവിലെ ഹര്‍ജി പരിഗണിച്ച സമയത്ത് വിമാനത്തിന്റെ വിലയുമായി ബന്ധപ്പെട്ട കാര്യം പരസ്യമാക്കേണ്ടെന്നും പരസ്യ ചര്‍ച്ച വേണ്ടെന്നും കോടതി വ്യക്തമാക്കി. വില വിവരം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന നിഗമനത്തില്‍ നാം എത്തിയാല്‍ മാത്രം അക്കാര്യം ചര്‍ച്ച ചെയ്താല്‍ മതിയെന്നും കോടതി പറഞ്ഞു.
വാദം മുറുകവേ, യുദ്ധവിമാനങ്ങളുടെ കാര്യമായതിനാല്‍ ഉന്നത വ്യോമസേന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതോടെ ഉച്ചകഴിഞ്ഞ് മുതിര്‍ന്ന സേനാ ഉദേ്യാഗസ്ഥരെത്തി കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കി. എയര്‍മാര്‍ഷലും നാല് എയര്‍വൈസ് മാര്ഷല്മാരുമാണ് കോടതിയില്‍ ഹാജരായത്.
വാദത്തില്‍നിന്ന്:
? കോടതി- എന്നാണ് അവസാനമായി യുദ്ധവിമാനങ്ങള്‍ സൈന്യത്തിന് വാങ്ങിയത്
എയര്‍വൈസ് മാര്‍ഷല്‍ ടി. ചലപതി (റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച വൈസ് മാര്‍ഷലാണ് ചലപതി)- ഇന്ത്യന്‍ നിര്‍മിത സുഖോയിയും ഇന്ത്യന്‍ നിര്‍മിത ലഘു യുദ്ധ വിമാനവും (തേജസ്) നിരന്തരം സൈന്യത്തില്‍ ഉള്പ്പെടുത്തുന്നെങ്കിലും 1980കളില്‍ ജാഗ്വാറാണ് നാം അവസാനമായി വാങ്ങിയ വിമാനങ്ങള്‍.
ജാഗ്വാറുകളും സുഖോയിയും തേജസും മൂന്നും നാലും തലമുറകളില്‍ പെട്ട യുദ്ധവിമാനങ്ങളാണ്. നമുക്ക് നാല് പ്ലസ് തലമുറ വിമാനങ്ങള്‍ അത്യാവശ്യമാണ്. അതിനാലാണ് റഫാല്‍ വാങ്ങാന്‍ തീരുമാനിച്ചത്.
? കോടതി- 85നു ശേഷം നാം യുദ്ധവിമാനങ്ങള്‍ വാങ്ങി സൈന്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് അതിനര്‍ഥം.
അറ്റോര്‍ണി ജനറല്‍ പറഞ്ഞത്
കാര്‍ഗില്‍ യുദ്ധത്തില്‍ നമുക്ക് നിരവധി സൈനികരെ നഷ്ടപ്പെട്ടു. നമുക്ക് റഫാല്‍ വിമാനം ഉണ്ടായിരുന്നെങ്കില്‍ സൈനികരുടെ മരണം കുറയ്ക്കാമായിരുന്നു.
മുദ്രവച്ച കവറില്‍ നല്കിയ റിപ്പോര്‍ട്ടില്‍ വെറും വിമാനത്തിന്റെ വിലയും അതില്‍ ഘടിപ്പിക്കേണ്ട ആയുധങ്ങളുടെ വിലയും ഇന്ത്യ പ്രത്യേകമായി ആവശ്യപ്പെട്ട ഉപകരണങ്ങളുടെ വിലയുമെല്ലാം നല്‍കിയിട്ടുണ്ട്.
? കോടതി- ഇന്ത്യന്‍ പങ്കാളിയെ തീരുമാനിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ 2015ല്‍ മാറ്റിയത് എന്തിന്?
പ്രധാന കരാറിനൊപ്പമാണ് ഓഫ്സെറ്റ് കരാറും (ഇന്ത്യന്‍ കമ്പനികള്‍ക്ക് അവസരം നല്‍കാനും അവരെ പ്രോത്സാഹിപ്പിക്കാനും വ്യവസ്ഥയുള്ള കരാര്‍). റഫാല്‍ ഇടപാടിലെ ഇന്ത്യന്‍ പങ്കാളികള്‍ (ഓഫ് സെറ്റ് പാര്‍ട്ട്ണര്‍) ആരൊക്കെയെന്ന് ഫ്രാന്‍സ് ഇതുവരെ ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചിട്ടില്ല.
? കോടതി- ഫ്രഞ്ച് ഗ്യാരന്റി
കരാര്‍ കുഴപ്പത്തിലാവില്ലെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കിയിട്ടില്ല. പക്ഷെ, ഫ്രഞ്ച് പ്രധാനമന്ത്രി നല്കിയ കത്ത് (ലറ്റര്‍ ഓഫ് കംഫര്‍ട്ട് (നിയമപരമായി ഗ്യാരന്റിയും ഉറപ്പും നല്കുന്ന കത്ത്) ഉണ്ട്.
ഇന്നലെ മൂന്നു മണിക്കൂറാണ് വിവിധ ഹര്‍ജികളില്‍ കോടതി വാദം കേട്ടത്.
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കഴിഞ്ഞ ദിവസം കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇടപാടുകളുടെ വിവരങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കിയെങ്കിലും വിലവിവരങ്ങള്‍ അതീവ രഹസ്യമായതിനാല്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: