കളമശേരി: ഒരിടവേളയ്ക്ക് ശേഷം പെരിയാറിന്റെ കൈവഴിയായ മുട്ടാർ പുഴയിൽമത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. കളമശേരി – ഏലൂർ നഗരസഭകളുടെ അതിർത്തിയിൽ ആറാട്ടുകടവ് മേഖലയിലാണ് കൂട്ടക്കുരുതി. ഇന്ന് രാവിലെയാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
നിരവധി വ്യവസായിക ശാലകൾ, ഫ്ലാറ്റുകൾ, ഹോട്ടലുകൾ തുടങ്ങിയവയിൽ നിന്ന് മാലിന്യം പുഴയിലേക്ക് തള്ളുന്നതാകാം മത്സ്യങ്ങൾ ചത്തു പൊങ്ങാൻ കാരണമെന്നാണ് സൂചന. മാലിന്യം വന്നതോടെ ജലത്തിലെ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറയുന്നതാണ് ജലജീവികളുടെ ജീവന് ഭീഷണിയായിരിക്കുന്നത്.
അതേ സമയം ചത്തുപൊങ്ങുന്ന കൊഞ്ച്, കരിമീൻ , പൂളോൻ തുടങ്ങിയ മീനുകൾ നാട്ടുകാരിറങ്ങി ശേഖരിക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളും പുഴയിലിറങ്ങി കോരിയെടുക്കുന്നുണ്ട്. ഇവ വിൽപ്പനയ്ക്കെത്താനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: