ന്യൂദല്‍ഹി: ആസിയാന്‍ ഉച്ചകോടിക്ക് നാളെ സിംഗപ്പൂരില്‍ തുടക്കം. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
ഇന്ന് രാവിലെ സിംഗപ്പൂരിലെത്തുന്ന മോദി, പ്രധാനമന്ത്രി ലീ സെയ്ന് ലൂങ്ങ്, യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. സമഗ്രമേഖലാ സാമ്പത്തിക പങ്കാളിത്ത നേതാക്കളുടെ യോഗത്തിലും സംസാരിക്കും. സിംഗപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ മുഖ്യപ്രഭാഷണം നടത്തുന്ന ആദ്യ സര്‍ക്കാര്‍ തലവന്‍ എന്ന ബഹുമതിയും മോദിക്ക് ലഭിക്കും. ആസിയാന്‍ അംഗരാജ്യങ്ങളുമായും, വിശാലമായ ഇന്ത്യാ-പസഫിക് മേഖലയുമായുള്ള ഇടപാടുകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയെയാണ് സമ്മേളനത്തിലെ ഇന്ത്യയുടെ പങ്കാളിത്തം സൂചിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ കരുത്ത് എടുത്തുകാട്ടാനുള്ള വേദി എന്നതിനപ്പുറം നവീനാശയങ്ങളും വളര്‍ച്ചയും പരിപോഷിപ്പിക്കുന്നതിന് ആഗോള പങ്കാളിത്തങ്ങള്‍ക്ക് രൂപം നല്‍കാനുള്ള അവസരം കൂടിയാണ് സമ്മേളനമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-സിംഗപ്പൂര്‍ സംയുക്ത ഹാക്കത്തോണില്‍ പങ്കെടുത്തവരുമായും വിജയികളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: