ചങ്ങനാശേരി: രാജ്യത്തിന് വിപത്തായിമാറിയ അര്‍ബന്‍ നക്സലുകളുടെ സ്വാധീനം സാധാരണക്കാര്‍ മുതല്‍ നീതിന്യായക്കോടതികളില്വരെ എത്തി നില്‍ക്കുകയാണെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അടുത്തിടെ ഉണ്ടായ ചില കോടതിവിധികള്‍ ഈ സംശയത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ശബരിമലക്കേസിലെ വിധിയില്‍ പ്രതിഷ്ഠയുടെ നിയമപരമായ അസ്തിത്വത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. പ്രതിഷ്ഠയ്ക്ക് നിയമപരമായ അസ്തിത്വം ഉള്ളതിനാലാണ് സ്വത്ത് അനുഭവിക്കുന്നത്. പക്ഷെ പ്രതിഷ്ഠ മൈനറാണ്. ഈ വസ്തുതകള്‍ വിധി കണക്കിലെടുത്തിട്ടില്ല. മുപ്പത്തിമുക്കോടി ദേവതകള്‍ക്കും വ്യത്യസ്തമായ ധ്യാന ശ്ലോകങ്ങളാണുള്ളത്. ഇതനുസരിച്ചാണ് ഒരോ ദേവതയെയും പ്രതിഷ്ഠിച്ചത്. സുസ്മേര വദനനായ ശിവനും രൗദ്രഭാവത്തിലുള്ള ശിവനും വ്യത്യസ്ത ധ്യാനശ്ലോകങ്ങളാണുള്ളത്. ഈ വ്യത്യസ്ത സനാതനധര്‍മത്തിന്റെ ഭാഗമാണ്. ഇത് സാമൂഹ്യ ജീവിതത്തിന് എങ്ങനെയാണ് വിഹ്വലതയുണ്ടാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: