കൊച്ചി: ലുലു ഗ്രൂപ്പിന്റെ കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ ലുലു സൈബര്‍ ടവര്‍ രണ്ട് തുറന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് നവകേരളം യാഥാര്‍ഥ്യമാക്കാനുള്ള മികച്ച തുടക്കമാണ് സൈബര്‍ ടവര്‍ പദ്ധതിയിലൂടെ ലുലു ഗ്രൂപ്പ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 11,000 പേര്‍ക്ക് തൊഴിലവസരം നല്‍കുന്നതാണ് ലുലു സൈബര്‍ ടവര്‍ രണ്ട്.
ഐടി മേഖലയിലെ മാറ്റത്തിനൊപ്പം മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ലെങ്കില്‍ നാം പിന്തള്ളപ്പെട്ടു പോകുമെന്ന് ചടങ്ങില്‍ സംസാരിച്ച ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി പറഞ്ഞു. കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സഹമന്ത്രി എസ്.എസ്. അലുവാലിയ, യുഎഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന് അല്‍ സാബി, എംപിമാരായ പ്രൊഫ.കെ.വി. തോമസ്, വി. മുരളീധരന് എന്നിവര്‍ അതിഥികളായി.
എംഎല്‍എമാരായ പി.ടി. തോമസ്, വി.കെ. ഇബ്രാഹിം കുഞ്ഞ്, എല്‍ദോ എബ്രഹാം, തൃക്കാക്കര മുനിസിപ്പല്‍ ചെയര്പേഴ്സന് എം.ടി. ഓമന, ഐടി പാര്‍ക്ക് സിഇഒ ഹൃഷികേശ് നായര്‍, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്റഫ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: