കൊച്ചി: സപ്തംബര്‍ 30ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മണപ്പുറം 221.39 കോടി രൂപ അറ്റാദായം നേടി. ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള അറ്റാദായമാണ് ഇത്. മുന്‍ വര്‍ഷത്തെ 158.20 കോടിയേക്കാള്‍ 40 % വര്‍ധന.
മൊത്തം വരുമാനം 1014.44 കോടി രൂപയായി. മുന്‍ വര്‍ഷത്തേക്കാള്‍ 22.13 % വര്‍ധനവാണ്. ഗ്രൂപ്പിന്റെ ആകെ ആസ്തിയില്‍ 25.27 % കൂടി. രണ്ടു രൂപ മുഖവിലയ്ക്കുള്ള ഓഹരികളില്‍ 0.55 രൂപ ഇടക്കാല ലാഭവിഹിതമായി ഓഹരി ഉടമകള്‍ക്കു നല്കാന് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.
സ്ഥാപനങ്ങളിലെ സ്വര്‍ണവായ്പ ആസ്തി 17.02 % വളര്‍ച്ച നേടി 12,592.80 കോടി രൂപയിലെത്തി. 24 ലക്ഷം സ്വര്‍ണവായ്പ ഇടപാടുകാരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: