കൊച്ചി: ടാറ്റ മോട്ടോഴ്സിന്റെയും ജേയം ഓട്ടോമോട്ടീവ്സിന്റെയും സംയുക്ത സംരംഭമായ ജെടി സ്പെഷ്യല്‍ വെഹിക്കിള്‍സിന്റെ പെര്‍ഫോമന്‍സ് വാഹന മോഡലുകളായ ടിയാഗോ ജെടിപി, ടിഗോര്‍ ജെടിപി എന്നിവ വിപണിയില്‍ അവതരിപ്പിച്ചു.
സ്പോട്ടി ഡിസൈന്‍, പെര്‍ഫോമന്‍സ് അധിഷ്ഠിത എന്‍ജിനുകള്‍ എന്നിവ ഈ വാഹനങ്ങളെ മികവുറ്റതാക്കുന്നുവെന്ന് നിര്‍മാതാക്കള്‍. കൊച്ചി ഉള്‍പ്പെടുന്ന തെരഞ്ഞെടുക്കപ്പെട്ട ഡീലര്‍ഷിപ്പുകള്‍ വഴിയാകും നവംബര്‍ ആദ്യവാരത്തോടെ ഈ മോഡലുകള്‍ നിരത്തിലെത്തുക. ടിയാഗോ ജെടിപി 6.39 ലക്ഷം രൂപ മുതലും ടിഗോര്‍ ജെടിപി 7.49 ലക്ഷം രൂപ മുതലുമാണ് ദല്‍ഹി എക്സ് ഷോറൂം വില. ടാറ്റായുടെ തെരഞ്ഞെടുക്കപ്പെട്ട ഡീലര്‍ഷിപ്പുകള്‍ വഴി 11,000 രൂപ അടച്ച് വാഹനങ്ങള്‍ ബുക്ക് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: