കൊച്ചി: മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബാങ്കിതര ധനകാര്യസ്ഥാപനമായ മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് സപ്തംബര്‍ 30ന് അവസാനിച്ച പാദത്തിലെ പ്രവര്‍ത്തനം ഫലം പുറത്തുവിട്ടു. ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ മൊത്തലാഭം 20.13 കോടിയായി. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 94 ശതമാനമാണ് മൊത്ത ലാഭത്തിലെ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവില്‍ ലാഭം 10.37 കോടിയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 94.65 കോടിയില്‍ നിന്നും ആകെ വരുമാനം 39.5 ശതമാനം വര്‍ധനയോടെ 132.03 കോടിയായി. സെപ്തംബര്‍ 30ന് അവസാനിച്ച പാദത്തില്‍ കമ്പനി 469.70 കോടി രൂപയുടെ ഇരുചക്ര വാഹന വായ്പ നല്‍കിയിട്ടുണ്ട്. ആകെ 541.75 കോടിയാണ് വിതരണം ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 477.23 കോടിയാണ് വിതരണം ചെയ്തത്.
സാമ്പത്തിക ചെലവുകള്‍ 29.7 ശതമാനം വര്‍ധനയോടെ 58.38 കോടിയില്‍ നിന്നും 75.69 കോടിയായി. ഇക്കാലയളവില്‍ ആകെ ചെലവുകള്‍ 115.74 കോടിയില്‍ നിന്നും 180.59 കോടിയായി ഉയര്‍ന്നു . ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറ് മാസം പിന്നിടുമ്പോള്‍ നികുതിയൊടുക്കുന്നതിനുമുമ്പുള്ള ലാഭം 149.5 ശതമാനം വര്‍ധിച്ചു. 25.26 കോടിയില്‍ നിന്നും 63.02 കോടിയായാണ് ലാഭം ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: