തിരുവനന്തപുരം: ഫോര്‍ഡ് ഇന്ത്യയുടെ കോംപാക്ട് സെഡാനായ പുതിയ ഫോര്‍ഡ് ആസ്പയര് തിരുവനന്തപുരത്തു അവതരിപ്പിച്ചു.
പെട്രോളിലും ഡീസലിലുമായി ഏഴു നിറങ്ങളില്‍ അഞ്ച് വേരിയന്റുകളായാണ് വാഹനം വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ശേഷിയുടെ കാര്യത്തില്‍ പുതിയ ആസ്പയര് ഏറെ മുന്നിലാണ്. ഫോര്‍ഡിന്റെ ഫണ്‍ ടൂ ഡ്രൈവ് ഘടകങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. സ്റ്റൈലിഷായ ഡിസൈന്‍, റീഡിസൈന്‍ ചെയ്ത മുന്‍വശവും പിന്‍വശവും, വലിയ സ്പോക്ക്ഡ് അലോയ്സ് എന്നിവ പുതിയ ആസ്പയറിന്റെ പ്രത്യേകതകളാണ്.
ബെസ്റ്റ് ഇന്‍ ക്ലാസ് 96 പിഎസ് പീക്ക് പവറും 120 എന്‍എം ടോര്‍ക്കും നല്കുന്ന എന്ജിന് 20.4 കിലോമീറ്റര്‍ പ്രതി ലിറ്റര്‍ ഇന്ധനക്ഷമതയും നല്‍കുമെന്ന് ഫോര്‍ഡ് ഇന്ത്യയുടെ ജനറല്‍ മാനേജര്‍ (സര്‍വീസ് എന്‍ജിനിയറിംങ് ഓപ്പറേഷന്‍സ്) സി.ദേവരാജന്‍ പറഞ്ഞു.
ഏഴു നിറങ്ങളിലാണ് കോംപാക്ട് സെഡാന് ലഭ്യമാകുന്നത്. പെട്രോള്‍ മോഡലിന് 5.55 ലക്ഷം മുതല്‍ 7.24 ലക്ഷം വരെയും ഡീസല്‍ മോഡലിന് 6.45 മുതല്‍ 8.14 ലക്ഷം രൂപവരെയുമാണ് വില. ആട്ടോമാറ്റിക്കിന് 8.49 ലക്ഷം.
ഹാരിഫോര്ഡ് ഗ്രൂപ്പ് ജനറല്‍മാനേജര്‍ ശിവകുമാര്‍, ഫോര്‍ഡ് ദക്ഷിണമേഖല സെയില്‍സ് മാനേജര്‍ പ്രവീണ്‍കുമാര്‍ വി, കൈരളി ഫോര്‍ഡ് സീനിയര്‍ മാനേജര്‍ സിയാസ് അബ്ദുള്‍ വഹാബ് എന്നിവരും അവതരണചടങ്ങില് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: