കൊച്ചി: ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിങ്ങ് ധോണി മാസ്റ്റര്‍ കാര്‍ഡ് ബ്രാന്‍ഡ് അംബാസഡര്‍ ആയി നിയമിതനായി. നിലവിലുള്ള അംബാസഡര്‍ ബോളിവുഡ് താരം ഇര്ഫാന്ഖാന് പുറമെയാണ് ധോണിയുടെ നിയമനം.
കാഷ്-ടു-ഡിജിറ്റല്‍ പ്രചാരണങ്ങളിലൂടെ ഡിജിറ്റല്‍ പേയ്മെന്റിനെ കുറിച്ച് ധോണി ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തും. ഡെബിറ്റ് കാര്‍ഡുകളുടെ വ്യാപക സ്വീകാര്യത, സൗകര്യം, സുരക്ഷാ ഘടകങ്ങള്‍ എന്നിവയെപ്പറ്റി ജനങ്ങള്‍ക്കിടയിലും വ്യാപാരികള്‍ക്കിടയിലും അവബോധം വളര്‍ത്താന്‍ സമഗ്രപരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.
ഒരു ലെസ്-ക്യാഷ് ഇന്ത്യയിലേയ്ക്കുള്ള കുതിപ്പില്‍ ഇര്ഫാന്ഖാനൊപ്പം മഹീന്ദ്രസിങ്ങ് ധോണിയുടെ പങ്കാളിത്തവും അനിവാര്യമാണെന്ന് മാസ്റ്റര്‍കാര്‍ഡ് സൗത്ത് ഏഷ്യ ഡിവിഷന് പ്രസിഡന്റ് പോരുഷ് സിങ്ങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: