തിരുവനന്തപുരം: നിസാന്‍ ഡിജിറ്റല്‍ ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടറായി സുജ ചാണ്ടിയെ നിസാന്‍ നിയമിച്ചു. തിരുവനന്തപുരത്തുള്ള ഇന്ത്യയിലെ നിസാന്റെ ആദ്യഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബിന്റെചുമതല സുജ ചാണ്ടിക്കായിരിക്കും. ഉപഭോക്താക്കളുടെ അനുഭവം, ഉല്‍പ്പന്ന വികസനം, ഇലക്ട്രിക്ക് വാഹനങ്ങളുടെയും കണക്റ്റഡ് വാഹനങ്ങളുടെയും സുരക്ഷ, കണക്ടിവിറ്റി എന്നിവ വര്‍ധിപ്പിക്കുന്നതിനാവശ്യമായ പുതുതലമുറ ഡിജിറ്റല്‍ ശേഷി വികസിപ്പിക്കുന്നതിലാണ് ഹബ്ബ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ആഗോളതലത്തില്‍ ബിസിനസ് മാനേജ്മെന്റ് കണ്‍സള്‍ട്ടിങ്ങ് രംഗത്ത് രണ്ട് പതിറ്റാണ്ടിന്റെ പരിചയമുള്ളയാളാണ് സുജ. രാജ്യത്തെ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ ഏജന്‍സിയായ ഇന്‍വെസ്റ്റ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും മേധാവിയുമായി സേവനമനുഷ്ഠിക്കുകയായിരുന്നു. പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളായ കെപിഎംജി, പിഡബ്ലുസി എന്നിവിടങ്ങളില്‍ പ്രധാനപ്പെട്ട ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: