ന്യൂദല്‍ഹി: മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ പണപ്പെരുപ്പ നിരക്കില്‍ ആഗസ്റ്റ് മാസം ഗണ്യമായ കുറവ്. ജൂലൈ മാസം 5.09 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്ക് ആഗസ്റ്റില്‍ 4.53 ശതമാനമായി കുറഞ്ഞു. ഭക്ഷ്യ ഭക്ഷ്യേതര ഉല്‍പ്പന്നങ്ങളുടെ വിലയിലാണ് ആദ്യം കുറവ് ഉണ്ടായത്.
ജൂലൈയില്‍ -0.86 % ആയിരുന്ന നിരക്ക് ആഗസ്റ്റില്‍ -2.25% ആയാണ് കുറഞ്ഞത്. അടിസ്ഥാന ഉല്‍പ്പന്നങ്ങളുടെ മൊത്തവില 1.73% നിന്ന് -0.15% ലേക്കും ഭക്ഷ്യേതര ഉല്‍പ്പന്നങ്ങളുടെ വില 3.96% നിന്ന് 3.48 % ലേക്കുമാണ് കുറഞ്ഞത്. 2018 ജൂണ്‍ മാസത്തോടെ കേന്ദ്ര സാമ്പത്തിക വ്യവസായ മന്ത്രാലയത്തിന് മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 5.77 ശതമാനത്തില്‍ നിന്ന് 5.68 ശതമാനത്തിലേക്ക് കുറയ്ക്കാന്‍ സാധിച്ചു.
ആഗസ്റ്റ് മാസത്തോടെ ഇന്ധന, ഊര്‍ജ വില 18.10 ശതമാനത്തില്‍നിന്നും 17.73 ശതമാനമായും കുറഞ്ഞിട്ടുണ്ട്. ഡോളര്‍ വിനിമയത്തില്‍ രൂപയുടെ മൂല്യം 72.91 എന്ന റെക്കോര്‍ഡ് ഇടിവിലേക്ക് ബുധനാഴ്ച കൂപ്പുകുത്തിയെങ്കിലും പിന്നീടിത് 56 പൈസ കുറഞ്ഞ് 71.63 രൂപയിലേക്ക് ഉയര്‍ന്നു. അതേസമയം, ആന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില 0.4 ശതമാനം ഉയര്‍ന്ന് ബാരലിന് 78.48 ഡോളറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: