ഒന്നുകില്‍ ഉപേക്ഷിച്ചുപോക്ക്. അല്ലെങ്കില്‍ തിരിച്ചുവരവ്. രണ്ടിലും പലായനത്തിന്റെ വേദനയും നഷ്ടങ്ങളുടെ ആഴവും ആവേശഭരിതമായ വീണ്ടെടുപ്പുമുണ്ട്. എം.ടിയുടെ അസുരവിത്തിലെ കഥാപാത്രം ഗോവിന്ദന്‍കുട്ടി തിരിച്ചുവരാനാണ് യാത്രയാകുന്നത്. പ്രളയവും യുദ്ധവും ഭൂകമ്പവും കലാപങ്ങളും വ്യക്തിപരവും തുടങ്ങി അനവധികാരണങ്ങളുണ്ട് ഈ പോക്കിനും വരവിനും. ഇനിയും തലതുവര്ത്തിത്തീരാത്ത കേരളത്തിലെ ഈ പ്രളയകാലത്ത് ഇക്കാര്യങ്ങളൊും വിശദീകരിക്കാതെ വ്യക്തമാകുതാണ്. പ്രളയത്തില്‍ അഭയാര്‍ഥികളായി പലായനംചെയ്തവര്‍ തന്നിടങ്ങളിലേക്കു തിരിച്ചെത്തുതു പക്ഷേ, ആവേശത്തോടെയല്ല. ദുരന്തത്തിനുശേഷമുള്ള തീരാത്ത ദുരിതത്തിലേക്കാണ്.
കേരളത്തിലെ ഈ മഹാപ്രളയകാലത്തെക്കുറിച്ച് നാളെ കഥയും കവിതയും നോവലും അനുഭവങ്ങളുമൊക്കെയായി നിരവധി ആധിയുടെ സാഹിത്യം ഉണ്ടാകാം. നാട്കണ്ട ഏറ്റവും വലിയ പ്രളയമെന്ന് ഇന്നും വിളിപ്പേരുള്ള 99 ലെ(1924) വെള്ളപ്പൊക്കത്തെക്കുറിച്ച് തകഴി എഴുതിയ കഥ വെള്ളപ്പൊക്കത്തില്‍ ഈയവസരത്തില്‍ വലിയ ചര്ച്ചയാകുുണ്ട്. ഒരമ്പലത്തിന്റെ മുകള്‍ത്തട്ടില്‍ മനുഷ്യനും ആടും പട്ടിയും പൂച്ചയും കന്നുകാലികളുമുള്പ്പെടെ ജന്തുലോകം രക്ഷപെട്ടു നില്‍ക്കുകയും തന്റെ വീട്ടിലേക്ക് മുതലയും പാമ്പും മോഷ്ടാക്കളും കേറിവരാതിരിക്കാനായി നിര്‍ത്താതെ കുരച്ചുകൊണ്ടിരിക്കു നായയേയും മറ്റും വളരെ ഹൃദയസുന്ദരമായാണ് തകഴി അവതരിപ്പിക്കുത്. ദുരന്തം മനുഷ്യനെ എല്ലാം മറന്ന് ഒന്നാക്കുന്നുവെന്ന മഹത്തായ സന്ദേശമാണ് ഈ കഥ വിളിച്ചുപറയുത്.
പ്രളയ ദുരന്തത്തെക്കുറിച്ച് നിരവധി സിനിമകളും കഥകളും നോവലുമൊക്കെ ഉണ്ടായിട്ടുണ്ട്. പ്രളയത്തേയും പ്രളയാനന്തര ജീവിതത്തേയും പ്രമേയമാക്കി അടുത്തകാലത്ത് രണ്ടു നോവലുകള്‍ ഇറങ്ങിയിട്ടുണ്ട്. പ്രളയത്തെക്കുറിച്ചാകുമ്പോള് വെള്ളപ്പൊക്കം എ പേരിനെക്കാള്‍ വലിയ തലക്കെട്ട് ഇല്ലാത്തതിനാലായിരിക്കാം രണ്ടു നോവലിന്റെ പേരും വെള്ളപ്പൊക്കം എന്നു തന്നെയാണ്. സ്റ്റീഫന്‍ ബാക്സ്റ്ററുടെ നോവല്‍ ഫ്ളെഡ് സയന്‍സ് ഫിക്ഷനാണ്. അമേരിക്കന്‍ നോവലിസ്റ്റ് മെലിസ സ്കോള്‍സ് യങിന്റെ ഫ്ളെഡ് ആകട്ടെ ഭാവനാപരമായ നോവലും.
പ്രളയത്തിനിരയായ തന്റെ മാതൃദേശമായ മിസൗറിയിലെ ഹാനിബാളിലേക്ക് നായികയായ ലോറാ ബ്രൂക്സ് നീണ്ട പത്തുവര്‍ഷങ്ങള്‍ക്കുശേഷം മടങ്ങിവരുന്നു. മിസിസിപ്പി നദിയിലെ വെള്ളപ്പൊക്കമാണ് അന്ന് ദുരിതം വിതച്ചത്. ആരോടും അറിയിക്കാതെയാണ് ബ്രൂക്സ് അവിടെ എത്തുത്. വീട്ടുകാരും നാട്ടുകാരും കൂട്ടുകാരുമൊക്കെ കണ്ടപ്പോള്‍ ചെറിയൊരു സന്ദര്‍ശനത്തിനാണ് തന്റെ വരവൊണ് അവള് പറഞ്ഞത്. പക്ഷേ എടുത്താല്‍ പൊങ്ങാത്തത്ര അവളുടെ ബാഗുകളും മറ്റും അതല്ലെ് അവരെ ബോധ്യപ്പെടുത്തി. അടുത്ത സുഹൃത്തുക്കളേയും ബന്ധുക്കളേയും പരിചയക്കാരേയും കാമുകനേയുമൊക്കെ ബ്രൂക്സ് വീണ്ടും കണ്ടു. അവള് തന്റെ ഭൂതകാലം അവിടെ കണ്ടെത്താന്‍ ശ്രമിക്കുകയായിരുു. ആ കാലം കൂടുതല്‍ കറുത്തതോ വെളുത്തതോ അല്ലെന്ന് അവള് അറിയുു. ലോറാ ബ്രൂക്സിന് ഒരിക്കലും തന്റെ പഴയ ജന്മദേശം തിരിച്ചുകിട്ടിയില്ല. വിശ്രുത അമേരിക്കന്‍ എഴുത്തുകാരന് മാര്‍ക് ട്വയ്ന്റെ കൃതികളില്‍ മിസിസിപ്പി നദിയിലെ വെള്ളപ്പൊക്കത്തെക്കുറിച്ച് പറയുുണ്ട്. അദ്ദേഹത്തിന്റെ കൃതികളിലെ കഥാപാത്രങ്ങള്‍ പലരും ഈ നോവലില്‍ സാന്ദര്‍ഭികമായി കടുവരുന്നുണ്ട്.
മതഗ്രന്ഥ സങ്കല്‍പ്പങ്ങളുടെ നീരുറവകളും കൂടിയുള്ള സയന്സ്ഫിക്ഷനാണ് ബ്രിട്ടീഷ് എഴുത്തുകാരൻ സ്റ്റീഫന്‍ ബാക്സ്റ്ററുടെ നോവല്‍ ഫ്ളെഡ്. ആഗോളതാപനംപോലുള്ള പാരിസ്ഥിതിക പ്രശ്നങ്ങളിലൂടെ കടല്കേറി പ്രളയം ഉണ്ടാകുതാണ് പ്രമേയമെങ്കിലും ശാസ്ത്രീയമായ നിരവധി വസ്തുതകള്‍ വിലയിരുത്തിക്കൊണ്ട് തികച്ചും ഉദ്വേഗജനകമായിത്തീരു നോവലാണിത്. വളരെ ചുരുങ്ങിയ കഥാപാത്രങ്ങളാണ് ഇതിലുള്ളത്. അഞ്ചു വര്‍ഷം തടവിലാക്കപ്പെട്ടതിനുശേഷം മോചിതരായ അഞ്ചുപേരാണ് ഇതിലെ പ്രധാനികള്‍. കടല്കേറി പ്രളയത്തില്‍ നാശം വിതയ്ക്കുമ്പോഴും ഇവരുടെ ആത്മവിശ്വാസവും ദൃഢതയും ഈ നോവലിന്റെ പ്രസന്നതയാണ്.
പ്രളയത്തിനശേഷം ജീവിതം പഴയതുപോലെയാകില്ലെു നാം ഇപ്പോള്‍ മനസിലാക്കുമ്പോഴും ജീവിതം തിരിച്ചുപിടിക്കണം എന്നു തന്നെയാണ് നോവലിനപ്പുറം ജീവിതം നമ്മോട് പറയുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: