കൊച്ചി: സുസൂക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ ബര്ഗ്മാന് പോര്‍ട്ട് ഫോളിയോയില്‍പെട്ട ബര്ഗ്മാന് സ്ട്രീറ്റ് സ്കൂട്ടര്‍ പുറത്തിറക്കി. 125 സിസി കരുത്തോട് കൂടിയ ആഡംബര സ്കൂട്ടര്‍ യൂറോപ്യന്‍ രീതിയില്‍ പുതിയ ടെക്നോളജികള്‍ ചേര്‍ത്താണ് നിര്‍മിച്ചിരിക്കുന്നതെന്ന് സുസൂക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ സതോഷി ഉചിത പറഞ്ഞു.
യുറോപ്യന്‍ ഡിസൈനാണ് മറ്റൊരു പ്രത്യേകത. ബ്രൈറ്റ് എല്‍ഇഡി ഹെഡ്ലൈറ്റ് പൊസിഷന്‍ ലാമ്പ്, ടെയില്‍ ലാമ്പ് എന്നിവ രാത്രികാലങ്ങളില്‍ മികച്ച കാഴ്ച ഒരുക്കുന്നുണ്ട്. മുന്നിലും പിന്നിലുമുള്ള ക്രോം ആക്സന്റുകള്‍ പ്രീമിയം വാഹനങ്ങളില്‍ പൂര്‍ണമായും ഇല്ലെങ്കിലും മികച്ച ലുക്ക് നല്‍കുന്നുണ്ട്.
വലിയ സീറ്റ് കൂടുതല്‍ സുഖകരമായ യാത്രയ്ക്ക് സഹായകമാകും. ഫ്രണ്ട് പോക്കറ്റ്, കൂടുതല്‍ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സ്ഥലം, യുഎസ്ബി ചാര്‍ജര്‍ എന്നിവയുമുണ്ട്. 21.5 ലിറ്റര്‍ സാധനങ്ങള്‍ സീറ്റിന് അടിയില്‍ സ്റ്റോര്‍ ചെയ്യാന്‍ കഴിയും. മെറ്റാലിക്ക് മാറ്റ് ഫൈബ്രോണ് ഗ്രേ, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, പേള്‍ മിറാജ് വൈറ്റ് നിറങ്ങളില്‍ വാഹനം ലഭിക്കും. 68,000 രൂപയാണ് ദല്‍ഹിയില്‍ എക്സ് ഷോറൂം വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: