മുംബൈ: ഡോളറിനെതിരായ വിനിമയത്തിൽ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഡോളറിനു 12 പൈസ കയറി 68.74 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ ഡോളർ പിൻവലിച്ചതാണ് രൂപയുടെ മൂല്യം ഇടിയാനുള്ള പ്രധാന കാരണം.
ആഗോള വ്യാപാരമേഖലയിലെ അസ്വസ്ഥതകളും എണ്ണവില ഉയരുന്നതും മൂലം രൂപയുടെ മൂല്യം കുറയാന്‍ സാധ്യതയുണ്ട്. അടുത്ത ഒരു വര്‍ഷത്തേക്ക് രൂപയ്ക്ക് മൂല്യത്തകര്‍ച്ച തന്നെയായിരിക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: