വിവാദങ്ങള്‍ എന്നും കൂടെയുണ്ടായിരുന്നുവെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകനാണ്.. പക്ഷേ ആ നടനെക്കുറിച്ച് യങ് സ്റ്റാര്‍ ദുല്‍ക്കര്‍ സല്മാന് പറഞ്ഞത് കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. സംഗീത സംവിധായകന് ഇനി നടന്റെ കുപ്പായത്തിലേക്ക്. ഗോപി സുന്ദറാണ് ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്.
ഹരികൃഷ്ണന് സംവിധാനം ചെയ്യുന്ന ടോള്‍ ഗേറ്റ് എന്ന ചിത്രത്തിലൂടെയാണ് ഗോപിയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം കുറിക്കുന്നത്. ദുല്‍ക്കര്‍ സല്‍മാനാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച് സസ്പെന്‍സ് പുറത്തുവിട്ടത്. ഇയ്യാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നാസര്‍ മട്ടാഞ്ചേരിയാണ് ചിത്രം നിര്‍മിക്കുന്നത്.
സംഗീത ലോകത്തായിരുന്നപ്പോഴും ബിഗ് സ്ക്രീനില്‍ നിന്ന് ഒട്ടും അകലെ ആയിരുന്നില്ല ഗോപി സുന്ദറിന്റെ സ്ഥാനം. താന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന പാട്ടുകളില്‍ മിക്കപ്പോഴും ഗോപിയും പ്രത്യക്ഷപ്പെടാറുണ്ട്. പാട്ടിലൂടെ ഹിറ്റായ ഗോപിസുന്ദര്‍ അഭിനയത്തിലൂടെ താരമാകുമോയെന്നു കണ്ടറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: