തിരുവനന്തപുരം: ആഗോള വാഹന കമ്പനിയായ നിസാന്‍ മോട്ടോര്‍ കോര്പ്പറേഷന് സാങ്കേതികവിദ്യാ ആഗോളകേന്ദ്രം സ്ഥാപിക്കാന്‍ കേരള സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടു. ഏഷ്യ, യൂറോപ്പ്, വടക്കന്‍ അമേരിക്ക എന്നിവിടങ്ങളിലെ സോഫ്റ്റ് വെയര്‍ ആന്റ് ഐടി വികസന കേന്ദ്രങ്ങള്‍ക്ക് സമാനമായാകും കേരളത്തിലെ നിസാന്‍ ഡിജിറ്റല്‍ ഹബ്ബെന്ന് നിസാന്‍ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റ് ടോണി തോമസ് പറഞ്ഞു.
ഹബ്ബ് പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ ഇന്ത്യയിലും ആഗോളതലത്തിലും നിസാന്റെ ഡിജിറ്റല്‍ ശേഷിയെ ശക്തിപ്പെടുത്താനുള്ള സേവനങ്ങള്‍ ഇവിടെനിന്ന് ലഭ്യമാകും. ടോണി തോമസ് പറഞ്ഞു. കേരളത്തിലേക്ക് ആദ്യ ആഗോള ബ്രാന്‍ഡ് വരുന്നതിന്റെ അടയാളമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ പറഞ്ഞു.
കേന്ദ്രം പ്രാവര്‍ത്തികമാകുന്നതോടെ പ്രദേശത്തിനും കമ്പനിക്കും മികച്ച പുരോഗതി കൈവരും; മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആഗോള വിപണിയായ ഇന്ത്യയോടുള്ള തങ്ങളുടെ പ്രതിബദ്ധതയും രാജ്യത്ത് ദീര്‍ഘകാല നിക്ഷേപം നടത്തുന്നതിനുള്ള വിശ്വാസവുമാണ് ഇത് കാണിക്കുന്നതെന്ന് നിസാന്‍ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഇന്ത്യ റീജിയണല്‍ ചെയര്മാന് പെയ്മാന്‍ കാര്‍ഗര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: