പാലക്കാട്: ഈ അധ്യയനവര്‍ഷത്തെ ബിഎസ്എസ് കള്‍ച്ചറല്‍ മിഷന് അംഗീകൃത ഡിപ്ലോമാ (സംഗീതം, നൃത്തം, ചിത്രകല) കോഴ്സുകളിലേക്ക് അപേക്ഷിക്കാം. കലാപഠനം ഉയര്‍ന്നതലത്തിലേക്ക് കൊണ്ടുപോകാനാഗ്രഹിക്കുന്നവര്ക്കും, ഔപചാരിക വിദ്യാഭ്യാസം ലഭിക്കാതെപോയ കലാവാസനയുള്ളവര്ക്കും, കലാപഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നവര്‍ക്കും, വീട്ടമ്മമാര്‍ക്കും, മറ്റുമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കോഴ്സുകളില്‍ ചേര്‍ന്ന് പഠിക്കാം.
പഠിതാക്കള്‍ക്ക്, സ്ഥാപനം/അധ്യാപകന് മുഖേന കോഴ്സുകളിലേക്ക് അപേക്ഷിക്കാം. കുറഞ്ഞ പ്രായപരിധി പത്ത് വയസ്സ്.
കേരളത്തിലും വിദേശത്തുമുള്ള വിവിധ സ്കൂളുകള്‍, കോളേജുകള്‍, കലാസമിതികള്‍, സംഗീതസഭകള്‍, നൃത്ത-ചിത്രകലാ വിദ്യാലയങ്ങള്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് ബിഎസ്എസിന്റെ ഡിപ്ലോമാ കോഴ്സുകളുടെ അംഗീകൃത സ്റ്റഡി സെന്ററിനുവേണ്ടി (അഫിലിയേഷന്) ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷകള്‍ ദര്ശന് സ്കൂള്‍ ഓഫ് മ്യൂസിക്, ഹരിശങ്കര്‍ റോഡ്, താരേക്കാട്, പാലക്കാട്-പിന്-678 001 എന്ന വിലാസത്തിലോ, ഇ-മെയിലായോ ([email protected]) ജൂലായ് 15 -നകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് 9447902466, 9447283244, 9447724294, 9400187505 എന്നീ നമ്പറുകളില്‍ വിളിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: